'എന്റെ മരണം വ്യാജം' മറഡോണയുടെ ഔദ്യോഗിക പേജില്‍ വിചിത്ര സന്ദേശം; ഹാക്കിങ് സ്ഥിരീകരിച്ച് കുടുംബം


1 min read
Read later
Print
Share

ഡീഗോ മറഡോണ/ ഫോട്ടോ: എ.എഫ്.പി

ബ്യൂണസ് ഐറിസ്: ആരാധകരെ ഞെട്ടിച്ചുകൊണ്ട് മണ്‍മറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ പുതിയൊരു സന്ദേശം. 'എന്റെ മരണം വ്യാജമാണ്' എന്നാണ് മറഡോണയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവന്ന സന്ദേശം. ഇത് കണ്ട ആരാധകര്‍ ഒന്നടങ്കം ഞെട്ടി.

എന്നാല്‍ പിന്നാലെ സത്യാവസ്ഥ പുറത്തായി. മറഡോണയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആരോ ഹാക്ക് ചെയ്തതിനെത്തുടര്‍ന്നാണ് സന്ദേശം പ്രചരിച്ചത്. മറഡോണയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത കാര്യം താരത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ കേസ് നല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍ വരുന്ന പുതിയ സന്ദേശങ്ങള്‍ ആരാധകര്‍ ഗൗനിക്കരുതെന്ന് മറഡോണയുടെ കുടുംബം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

സംഭവത്തില്‍ ആരാധകര്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തയാളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ശിക്ഷ നല്‍കണമെന്നും പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണ 2020 നവംബര്‍ 25 നാണ് ലോകത്തോട് വിടപറഞ്ഞത്.

Content Highlights: Diego Maradona’s social media account filled with strange messages after hack

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
prabir das

1 min

പ്രബീര്‍ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, ഖാബ്രയടക്കം അഞ്ച് താരങ്ങള്‍ ടീം വിട്ടു

Jun 1, 2023


jose mourinho

1 min

ഫൈനലില്‍ തോറ്റു, റണ്ണറപ്പ് മെഡല്‍ ഗാലറിയിലേക്ക് വലിച്ചെറിഞ്ഞ് മൗറീന്യോ

Jun 1, 2023


sevilla

1 min

മൗറീന്യോയുടെ സ്വപ്‌നം തകര്‍ന്നു, റോമയെ കീഴടക്കി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി സെവിയ്യ

Jun 1, 2023

Most Commented