ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യം; ഐ.എസ്.എല്ലും പ്രീമിയര്‍ ലീഗും പുതിയ കരാറില്‍


കളിയെ വളര്‍ത്തുന്നതിനുപുറമേ അതിന്റെ സാമ്പത്തികവളര്‍ച്ച, റഫറിയിങ്, ഭരണം തുടങ്ങി എല്ലാ മേഖലയിലും സഹകരണമുണ്ടാവുമെന്ന് ഇവര്‍ അറിയിച്ചു

Image Courtesy: ISL

മുംബൈ : ഇന്ത്യയില്‍ ഫുട്ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗും തമ്മില്‍ പുതിയ കരാറില്‍ ഒപ്പിട്ടു.

ശനിയാഴ്ച മുംബൈയില്‍നടന്ന ചടങ്ങില്‍ റിലയന്‍സ് ഫൗണ്ടേഷന്റെയും ഫുട്ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെയും ചെയര്‍പേഴ്സണ്‍ നിതാ അംബാനിയും പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്സും ചേര്‍ന്നാണ് കരാര്‍ പ്രഖ്യാപിച്ചത്.

കളിയെ വളര്‍ത്തുന്നതിനുപുറമേ അതിന്റെ സാമ്പത്തികവളര്‍ച്ച, റഫറിയിങ്, ഭരണം തുടങ്ങി എല്ലാ മേഖലയിലും സഹകരണമുണ്ടാവുമെന്ന് ഇവര്‍ അറിയിച്ചു.

ഒരാഴ്ചയായി മുംബൈയില്‍നടന്ന നെക്സ്റ്റ് ജനറേഷന്‍ മുംബൈ കപ്പില്‍ ചെല്‍സി, സതാംപ്ടണ്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമുകളുടെ കുട്ടിത്താരങ്ങള്‍ പങ്കെടുത്തത് പുതിയ കരാറിന്റെ ഭാഗമാണ്.

ആറുവര്‍ഷമായി ഐ.എസ്.എല്‍. പ്രീമിയര്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. പുതിയ കരാറിലൂടെ യൂത്ത് ഡെവലപ്മെന്റ്, പരിശീലനം, റഫറിയിങ് തുടങ്ങിയ മേഖലകളിലും സഹകരണമുണ്ടാകുമെന്ന് നിതാ അംബാനി ചൂണ്ടിക്കാട്ടി.

''ഐ.എസ്.എല്ലിനെ സംബന്ധിച്ച് ഇത് പ്രധാന വര്‍ഷമാണ്. കൊല്‍ക്കത്തയില്‍നിന്ന് മോഹന്‍ ബാഗാന്‍ ഐ.എസ്.എല്ലിലേക്ക് വരുന്നു. മുംബൈ സിറ്റി എഫ്.സി. മാഞ്ചെസ്റ്റര്‍ സിറ്റിയുമായി സഹകരിക്കുന്നു, ഗോവ എഫ്.സി. എ.എഫ്.സി. കളിക്കാന്‍ പോകുന്നു, ഇപ്പോള്‍ പ്രീമിയര്‍ ലീഗുമായി കുടുതല്‍ സഹകരണമുണ്ടായി. ഐ.എസ്.എല്‍. ടെലിവിഷന്‍ കാണികളില്‍ ഇക്കുറി 40 ശതമാനം വളര്‍ച്ചയുണ്ടായി. ഡിജിറ്റലില്‍ ഇത് 80 ശതമാനമാണ്'' - നിതാ അംബാനി പറഞ്ഞു.

Content Highlights: Development of Indian football Premier League, ISL Mutual Cooperation Agreement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented