മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയെ ഇനിമുതല്‍ ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കും. സെര്‍ജിയോ ലൊബേറ പടിയിറങ്ങുന്ന സാഹചര്യത്തിലാണ് മുംബൈ സിറ്റി പുതിയ പരിശീലകനെ തിരഞ്ഞെടുത്തത്. 

മെല്‍ബണ്‍ സിറ്റി ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ഡെസ് രണ്ടുവര്‍ഷത്തെ കരാറിലാണ് മുംബൈ സിറ്റിയിലെത്തിയിരിക്കുന്നത്. ലൊബേറ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക് പോകില്ല. മാഞ്ചെസ്റ്റര്‍ സിറ്റി, മുംബൈ സിറ്റി, മെല്‍ബണ്‍ സിറ്റി തുടങ്ങിയ ടീമുകളുടെ ഉടമയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്. ലൊബേറ മെല്‍ബണ്‍ സിറ്റിയുടെ പരിശീലകനായേക്കും. 

ന്യൂസീലന്‍ഡ് അണ്ടര്‍ 20, അണ്ടര്‍ 23 ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ഡെസ് ഇംഗ്ലണ്ട് സ്വദേശിയാണ്. ഓസ്‌ട്രേലിയന്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോഡ് ഡെസിന്റെ പേരിലാണ്. 

Content Highlights: Des Buckingham to take over as Mumbai City coach after Sergio Lobera steps down