ലണ്ടന്‍: വെറ്ററന്‍ താരം തിയാഗോ സില്‍വയുമായുള്ള കരാര്‍ നീട്ടി ചെല്‍സി. ഒരു വര്‍ഷത്തേക്കാണ് സില്‍വയുമായുള്ള കരാര്‍ നീട്ടിയത്. ചെല്‍സിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിലും ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രസീലിന്റെ നായകന്‍ കൂടിയായ സില്‍വയ്ക്ക സാധിച്ചിരുന്നു. 

2022-23 സീസണ്‍ വരെ സില്‍വ ചെല്‍സിയില്‍ തുടരും. സില്‍വ ചെല്‍സിയിലെത്തിയ ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടിരുന്നു. 2020-ല്‍ പി.എസ്.ജിയില്‍ നിന്നാണ് ബ്രസീല്‍ പ്രതിരോധതാരം ചെല്‍സിയിലെത്തിയത്. 

ചെല്‍സിയ്ക്ക് വേണ്ടി 40 മത്സരങ്ങള്‍ കളിച്ച സില്‍വ നാല് ഗോളുകള്‍ നേടി. 37 കാരനായ സില്‍വ ചെല്‍സിയ്ക്ക് വേണ്ടി കളിച്ചാണ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. 

Content Highlights: Defender Thiago Silva extends Chelsea contract by one year