Photo: twitter.com/KeralaBlasters
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു താരം കൂടി. ബെംഗളൂരു എഫ്.സിയില്‍ നിന്ന് ഡാനിഷ് ഫാറൂഖിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. മൂന്നര വര്‍ഷത്തെ കരാറിലാണ് ഫാറൂഖ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മധ്യനിരതാരമായ ഫാറൂഖ് 2026 വരെ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടും.
ഇന്ത്യന്‍ ദേശീയ ടീം അംഗമായ ഫാറൂഖ് ജമ്മു കശ്മീര്‍ സ്വദേശിയാണ്. റിയല്‍ കശ്മീരില്‍ നിന്ന് 2021-ലാണ് താരം ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിനായി 27 മത്സരങ്ങള്‍ കളിച്ച ഫാറൂഖ് മുന്നേറ്റത്തിലും പ്രതിരോധത്തിലും മികവ് പുലര്‍ത്തുന്ന താരമാണ്.
ഇന്ത്യയ്ക്ക് വേണ്ടി 2022-ലാണ് താരം അരങ്ങേറ്റം നടത്തിയത്. ബഹ്‌റൈനെതിരായ സൗഹൃദമത്സരത്തിലാണ് ഫാറൂഖ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
Content Highlights: Danish Farooq joins kerala blasters fc
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..