ഹാലാ റൊണാള്‍ഡോ; സൂപ്പര്‍ താരത്തിനായി വന്‍ സ്വീകരണപരിപാടിയൊരുക്കി അല്‍ നസര്‍ ക്ലബ്ബ്‌


photo: twitter/AlNassrFC

റിയാദ്: മഞ്ഞയും നീലയും ചേര്‍ന്ന അല്‍ നസര്‍ ജേഴ്‌സിയണിഞ്ഞ ക്രിസ്റ്റ്യാനോയെ നാളെ മുതല്‍ ലോകം കണ്ടുതുടങ്ങും. സൂപ്പര്‍താരത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് അല്‍ നസര്‍ ക്ലബ്ബ്‌. ചൊവ്വാഴ്ച റിയാദില്‍ വെച്ച് വന്‍ സ്വീകരണപരിപാടിയാണ് ക്ലബ്ബ്‌ ഒരുക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ്‌ വിവരം പങ്കുവെച്ചത്.

'ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ സ്വീകരണ പരിപാടി. ചൊവ്വാഴ്ച അല്‍ നസര്‍ ആരാധകര്‍ക്ക് അവരുടെ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലഭിക്കും.'- ക്ലബ്ബ്‌ കുറിച്ചു.

ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ പ്രതികരണവും ക്ലബ്ബ്‌ വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'വേഗം കാണാം, നസര്‍ ഫാന്‍സ്' എന്നാണ് വീഡിയോയില്‍ ക്രിസ്റ്റ്യാനോ പറയുന്നത്. ഏഷ്യന്‍ മണ്ണില്‍ പന്തുതട്ടാനൊരുങ്ങുന്ന റൊണാള്‍ഡോയെ ലോകമൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്.

റെക്കോര്‍ഡ് തുകയ്ക്കാണ് അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്ല്യണ്‍ യൂറോയിലധികമാണ് കരാര്‍ തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടരവര്‍ഷത്തേക്കാണ് കരാര്‍. നേരത്തേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അധികൃതരുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് താരം ക്ലബ്ബ്‌ വിട്ട് പുതിയ കൂടാരത്തിലേക്ക് ചേക്കേറിയത്.

അല്‍ നസറിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിന്നാലെ ക്ലബ്ബിന്റെ വിപണിമൂല്യവും കുതിച്ചുയര്‍ന്നു. സമൂഹമാധ്യമങ്ങളിലും ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം തരംഗമാകുകയാണ്. അല്‍ നസര്‍ ക്ലബ്ബിന്റെ എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. താരത്തിന്റെ ജേഴ്‌സി വാങ്ങാനും വന്‍ തിരക്കാണ്.

Content Highlights: cristiano ronaldo Welcome Ceremony at Al Nassr fc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented