Photo: twitter.com|ManUtd
മാഞ്ചെസ്റ്റര്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏഴാം നമ്പര്‍ ജഴ്സി തന്നെ അണിയും. യുണൈറ്റഡിന്റെ മുന്നേറ്റതാരം എഡിന്‍സണ്‍ കവാനി ജഴ്സി നമ്പര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായതോടെയാണ് വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്സി വീണ്ടും റൊണാള്‍ഡോയെ തേടിയെത്തുന്നത്.
2003 മുതല്‍ 2009 വരെ യുണൈറ്റഡിന് വേണ്ടി കളിച്ച റൊണാള്‍ഡോ ഏഴാം നമ്പര്‍ ജഴ്സിയാണ് അണിഞ്ഞിരുന്നത്. യുണൈറ്റഡില്‍ കളിച്ചാണ് റൊണാള്‍ഡോ ലോകോത്തര താരമായി മാറിയത്. അങ്ങനെയാണ് താരത്തിന്റെ ജഴ്സി സി.ആര്.സെവെന്‍ എന്ന പേരില്‍ ലോകപ്രശസ്തമായത്.
റൊണാള്‍ഡോ ടീം വിട്ട ശേഷം ഏയ്ഞ്ചല്‍ ഡി മരിയ, മെംഫിസ് ഡീപേ, മൈക്കിള്‍ ഓവന്, അലെക്സി സാഞ്ചസ് തുടങ്ങിയ നിരവധി താരങ്ങള്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജഴ്സിയില്‍ കളിച്ചു. സാഞ്ചസില്‍ നിന്നാണ് എഡിന്‍സണ്‍ കവാനിയ്ക്ക് ഏഴാം നമ്പര്‍ ജഴ്സി ലഭിച്ചത്. കഴിഞ്ഞ സീസണില്‍ താരം ഈ ജഴ്സിയണിഞ്ഞാണ് കളിച്ചത്.
എന്നാല്‍ ഈ സീസണില്‍ അപ്രതീക്ഷിതമായാണ് റൊണാള്‍ഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. രണ്ടുവര്‍ഷത്തെ കരാറിനാണ് താരം യുവന്റസില്‍ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറിയത്. റൊണാള്‍ഡോ വന്നതോടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്സി അദ്ദേഹത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നിയമകാരണങ്ങളാല്‍ അത് നടന്നില്ല.
ഒടുവില്‍ കവാനി തന്നെ മുന്നോട്ടുവന്ന് ജഴ്സി റൊണാള്‍ഡോയ്ക്ക് സമ്മാനിക്കുകയായിരുന്നു. റൊണാള്‍ഡോ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു. ഇതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു. ഈയിടെ ടീം വിട്ട മുന്നേറ്റ താരം ഡാനിയേല്‍ ജെയിംസിന്റെ 21-ാം നമ്പര്‍ ജഴ്സി കവാനിയ്ക്ക് യുണൈറ്റഡ് നല്‍കും. 21-ാം നമ്പര്‍ ജഴ്സിയില്‍ കവാനിയും 7-ാം നമ്പര്‍ ജഴ്സിയില്‍ റൊണാള്‍ഡോയും ചുവന്ന ചെകുത്താന്മാര്ക്ക് വേണ്ടി കളിക്കും.
സെപ്റ്റംബര്‍ 11 ന് ന്യൂകാസിലിനെതിരേ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റൊണാള്‍ഡോ രണ്ടാം വരവില്‍ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും.
Content Highlights: Cristiano Ronaldo to wear iconic no. 7 shirt for Man Utd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..