റൊണാള്‍ഡോ യുണൈറ്റഡ് വിടുമോ? പരിശീലനത്തില്‍ നിന്നൊഴിഞ്ഞ് സൂപ്പര്‍ താരം


റൊണാള്‍ഡോ ടീം വിടുമെന്നതിനുള്ള ഏറ്റവും വലിയ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

Photo: twitter.com/FabrizioRomano

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഇപ്പോള്‍ ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. വരാനിരിക്കുന്ന സീസണിന് മുന്‍പായി റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്ന കാരണം മുന്‍നിര്‍ത്തിയാണ് റൊണാള്‍ഡോ ടീം വിടാനൊരുങ്ങുന്നത്.

റൊണാള്‍ഡോ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ യുണൈറ്റഡ് താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ പരിശീലനത്തില്‍ പങ്കെടുത്തില്ല. കുടുംബപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി റൊണാള്‍ഡോ പരിശീലനക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

റൊണാള്‍ഡോ ടീം വിടുമെന്നതിനുള്ള ഏറ്റവും വലിയ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ റൊണാള്‍ഡോയെ ടീം വിടാന്‍ അനുവദിക്കില്ലെന്ന് യുണൈറ്റഡ് ഇതിനോടകം അറിയിച്ചിട്ടുണ്ട്.

റൊണാള്‍ഡോയുമായ കരാര്‍ അടുത്ത വര്‍ഷം മാത്രമാണ് അവസാനിക്കുന്നത്. അതുവരെ താരം യുണൈറ്റഡില്‍ കളിക്കുമെന്നും റൊണാള്‍ഡോയെ വില്‍ക്കാന്‍ തയ്യാറല്ലെന്നും യുണൈറ്റഡ് അധികൃതര്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ലീഗ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരം ടീമിന് നഷ്ടമായി.

എന്നാല്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ ടീമിന്റെ ഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുകയാണ് അധികൃതര്‍. അയാക്‌സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച പരിശീലകനാണ് ടെന്‍ ഹാഗ്. എന്നാല്‍ ഈ സീസണില്‍ ഡച്ച് താരമായ ടൈറല്‍ മലാസിയയെ മാത്രമാണ് യുണൈറ്റഡ് പുതുതായി ടീമിലെത്തിച്ചത്. ബാഴ്‌സലോണ താരമായ ഫ്രെങ്കി ഡി യോങ്ങിനെയും അയാക്‌സ് താരം ആന്റണിയെയും സ്വന്തമാക്കാന്‍ യുണൈറ്റഡ് മുന്നിലുണ്ട്.

Content Highlights: cristiano ronaldo, manchester united, ronaldo leave united, manchester united ronaldo, football news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented