Image Courtesy: Twitter|Cristiano Ronaldo
ദുബായ്: 100 കോടി ഡോളര്‍ (ഏകദേശം 7600 കോടിയിലേറെ രൂപ) വരുമാനം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോള്‍ താരമാകാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് യുവെന്റസ് നാലു മില്ല്യന്‍ യൂറോ (ഏകദേശം 32 കോടിയിലേറെ രൂപ) വെട്ടിക്കുറച്ചതൊന്നും സൂപ്പര്‍ താരത്തിന്റെ വരുമാനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
2009-ല്‍ 100 കോടി ഡോളര്‍ വരുമാനത്തിലെത്തിയ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ്, 2017-ല്‍ ഈ നേട്ടത്തിലെത്തിയ ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതര് എന്നിവരടങ്ങുന്ന പട്ടികയിലെത്താനാണ് റൊണാള്‍ഡോ തയ്യാറെടുക്കുന്നത്.
പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ശമ്പളം വെട്ടിക്കുറച്ചതൊന്നും പോര്‍ച്ചുഗീസ് ക്യാപ്റ്റന്റെ വാര്‍ഷിക വരുമാനത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നു മാത്രമല്ല കഴിഞ്ഞ വര്‍ഷം 109 മില്ല്യന്‍ ഡോളര്‍ (830 കോടി രൂപയിലേറെ) അദ്ദേഹം സമ്പാദിക്കുകയും ചെയ്തു. സീരി എ നിര്‍ത്തിവെച്ചതു കാരണം യുവെന്റസ്, താരത്തിന്റെ ശമ്പളത്തില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തിയെങ്കിലും വാര്‍ഷിക വരുമാനമായ 46 മില്ല്യന്‍ ഡോളര്‍ അദ്ദേഹത്തിന് ലഭിച്ചു.
ഇതിനൊപ്പം പരസ്യ വരുമാനവും ബ്രാന്‍ഡ് വരുമാനവുമാണ് റോണോയ്ക്ക് കരുത്താകുന്നത്. കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്താകമാനമുള്ള ഫുട്ബോള്‍ ലീഗുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ താരം ഇപ്പോള്‍ ജന്മനാടായ പോര്‍ച്ചുഗലിലെ മെദീരയിലാണ്.
Content Highlights: Cristiano Ronaldo to become first footballer to earn 1 billion dollor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..