Image Courtesy: Juventus
ജെനോവ: ബുള്ളറ്റ് ലോങ് റേഞ്ചറിലൂടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എയില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ജെനോവയെ തോല്‍പ്പിച്ച് യുവെന്റസ്. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് നാലു പോയന്റ് ലീഡ് നേടാനും യുവെന്റസിനായി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാപണ് നാലു ഗോളുകളും പിറന്നത്. 50-ാം മിനിറ്റില്‍ സോളോ ഗോളിലൂടെ പൗളോ ഡിബാലയാണ് യുവന്റസിനെ മുന്നിലെത്തിച്ചത്. 56-ാം മിനിറ്റിലായിരുന്നു ജെനോവ ഞെട്ടിയ റോണോയുടെ ബുള്ളറ്റ് ലോങ് റേഞ്ചര്‍ വന്നത്. 73-ാം മിനിറ്റില്‍ മനോഹരമായ ഒരു ഗോളിലൂടെ ഡഗ്ലസ് കോസ്റ്റ അവരുടെ ഗോള്‍ പട്ടിക തികച്ചു. 76-ാം മിനിറ്റില്‍ ആന്ദ്രെ പിനാമോണ്ടിയാണ് ജെനോവയുടെ ആശ്വാസഗോള്‍ നേടിയത്.
ജയത്തോടെ 29 മത്സരങ്ങളില്‍ നിന്ന് യുവെന്റസിന് 72 പോയന്റായി. രണ്ടാമതുള്ള ലാസിയോയേക്കാള്‍ 4 പോയന്റിന്റെ ലീഡ്.
Content Highlights: Cristiano Ronaldo stunner helps Juventus to beat Genoa in Serie A
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..