ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അതേ വഴിയിലൂടെ തന്നെയാണ് മകന്‍  ക്രിസ്റ്റ്യാനൊ ജൂനിയറിന്റെ യാത്രയും. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡ് താരങ്ങളുടെ മക്കളോടൊപ്പം ഫുട്‌ബോള്‍ കളിച്ച ക്രിസ്റ്റിയാനോ ജൂനിയറിന്റെ കളി കണ്ടാല്‍ അത് മനസ്സിലാകും. അച്ഛന്റെ പന്തടക്കവും ഡ്രിബ്ലിങ് മികവും മകനും പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്.

രണ്ട് കുട്ടികളെ അനായാസം ഡ്രിബിള്‍ ചെയ്ത് മറികടക്കുകയും ഗോള്‍ അടിക്കുകയും ചെയ്യുന്നുണ്ട് ആറു വയസ്സുകാരന്‍. മത്സരശേഷം ടീമംഗങ്ങളുടെ ആഘോഷത്തിനിടെയാണ് കുട്ടികളുടെ ഈ പന്തുകളി നടന്നത്.