photo: Getty Images
റിയാദ്: ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ രക്ഷകനായി അവതരിച്ച മത്സരത്തില്‍ അല്‍ നസ്‌റിന് ആശ്വാസ സമനില. സൗദി പ്രോ ലീഗിലെ മത്സരത്തില്‍ അല്‍ ഫത്തെഹാണ് റോണോയേയും സംഘത്തേയും സമനിലയില്‍ തളച്ചത്. ഇരു ടീമുകളും രണ്ടുഗോളുകള്‍ നേടി. അല്‍ നസ്‌റിനായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു മത്സരത്തിലേത്.
മത്സരം ആരംഭിച്ച് 12-ാം മിനിറ്റില്‍ അല്‍ ഫത്തെഹ് ലീഡെടുത്തു. ക്രിസ്റ്റ്യന്‍ ടെല്ലോയാണ് ടീമിനായി ലക്ഷ്യം കണ്ടത്. 42-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ അല്‍ നസ്ര്‍ ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്‍ ഫത്തെഹ് വീണ്ടും ലീഡെടുത്തു. 58-ാം മിനിറ്റില്‍ സോഫിയാനെ ബെന്‍ഡെബ്കയാണ് വലകുലുക്കിയത്.
എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ രക്ഷകനായി അവതരിച്ചു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ച റോണോ ടീമിന് സമനില സമ്മാനിച്ചു. അല്‍ നസ്‌റിന് വേണ്ടിയുള്ള സൂപ്പര്‍താരത്തിന്റെ ആദ്യ ഗോളായിരുന്നു മത്സരത്തിലേത്.
സൗദി ക്ലബ്ബിനായി കളിച്ച ആദ്യ രണ്ടുമത്സരങ്ങളിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അരങ്ങേറ്റമത്സരത്തില്‍ എത്തിഫാഖിനെതിരേ അല്‍ നസ്ര്‍ വിജയിച്ചെങ്കിലും സൂപ്പര്‍താരത്തിന് മത്സരത്തില്‍ സ്വാധീനം ചെലുത്താനായില്ല. പിന്നാലെ അല്‍ ഇത്തിഹാദിനെതിരായ രണ്ടാം മത്സരത്തില്‍ ടീം തോല്‍ക്കുകയും സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.
Content Highlights: Cristiano Ronaldo scores his first goal for Al-Nassr
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..