Photo: AFP
റിയാദ്: ആരാധകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചെങ്കിലും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര് ക്ലബ്ബിലെ അരങ്ങേറ്റം വൈകാന്‍ സാധ്യത. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്റെ രണ്ട് മത്സരങ്ങളിലെ വിലക്കും സൗദി ക്ലബ്ബിന്റെ വിദേശകളിക്കാരുടെ ക്വാട്ട പൂര്‍ത്തിയായതുമാണ് കാരണം.
സൗദി പ്രീമിയര്‍ ലീഗ് ചട്ടപ്രകാരം എട്ട് വിദേശതാരങ്ങളെയാണ് ഒരു ടീമില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയുന്നത്. അല്‍ നസ്ര് ക്ലബ്ബിന് നിലവില്‍ എട്ട് വിദേശതാരങ്ങളുണ്ട്. ഇതിലൊരാളുടെ കരാര്‍ റദ്ദാക്കിയാല്‍മാത്രമേ ക്രിസ്റ്റ്യാനോയെ രജിസ്റ്റര്‍ ചെയ്യാകൂ. ഇതിനായുള്ള ചര്‍ച്ചകള്‍ ക്ലബ്ബ് ആരംഭിച്ചിട്ടുണ്ട്.
കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിന, ബ്രസീല്‍ താരങ്ങളായ ഗുസ്താവോ, ആന്ഡേഴ്സന് ടാലിസ്ക, കാമറൂണ്‍ താരം വിന്‍സെന്‍ അബൂബക്കര്‍ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ടാകും. ഉസ്ബെക് താരം ജലോലിദ്ദീന്‍ മഷാറിപോവുമായുള്ള കരാര്‍ അവസാനിപ്പിക്കാനാകും ക്ലബ്ബ് നീക്കം. ഈ ഒഴിവിലാകും ക്രിസ്റ്റ്യാനോയെ ടീമിലെടുക്കുന്നത്.
ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്റെ വിലക്ക് സൗദി ലീഗില്‍ ബാധകമാവുമോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഈ രണ്ടുകാര്യങ്ങളില്‍ തീരുമാനമായതിനുശേഷമാകും ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് എവര്‍ട്ടണെതിരെ നടന്ന മത്സരത്തില്‍ യുണൈറ്റഡിന്റെ പരാജയത്തിന് ശേഷം റൊണാള്‍ഡോ ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു. മത്സര ശേഷം എവര്ട്ടന് ആരാധകന്റെ പ്രകോപനത്തില്‍ ക്ഷുഭിതനായ താരം ആരാധകന്റെ കയ്യില്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിച്ചു. ഇതേ തുടര്‍ന്ന് മോശം പെരുമാറ്റത്തിന് ഫുട്ബോള്‍ അസോസിയേഷന് കഴിഞ്ഞ നവംബറിലാണ് താരത്തിനെതിരേ നടപടിയെടുത്തത്.
Content Highlights: Cristiano Ronaldo s Al Nassr debut delayed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..