മത്സരത്തിനിടെ റൊണാൾഡോ | Photo: facebook.com|manchesterunited
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള മടക്കം ആഘോഷമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടവുമായാണ് റോണോ 12 വര്‍ഷത്തിന് ശേഷമുള്ള തന്റെ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള മടക്കം ആഘോഷിച്ചത്.47ാം മിനിറ്റിലും 62ാം മിനിറ്റിലുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഗോളുകള്‍ നേടിയത്. റോണോയുടെ തിരിച്ചുവരവില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചത്.
47ാം മിനിറ്റിലെ റോണോയുടെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 56ാം മിനിറ്റില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. ആറ് മിനിറ്റിനുള്ളില്‍ റൊണാള്‍ഡോയിലൂടെ വീണ്ടും യുണൈറ്റഡ് മുന്നിലെത്തുകയായിരുന്നു. 80ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഇഞ്ചുറി ടൈമില്‍ ജെസി ലിംഗാര്‍ഡും പന്ത് വലയിലെത്തിച്ച് യുണൈറ്റഡിന്റെ വിജയം ആധികാരികമാക്കി.
2009ല്‍ യുണൈറ്റഡ് വിട്ട് റയലിലേക്ക് ചേക്കേറിയ റൊണാള്‍ഡോ 2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് പോയി. തുടര്‍ന്നാണ് ഈ സീസണില്‍ യുണൈറ്റഡിലേക്ക് മടങ്ങിയത്.
Content Highlights: Cristiano Ronaldo returned to united scoring double against Newcastle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..