Photo: AP
ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ധര്‍മസങ്കടത്തിലാണ്. യുണൈറ്റഡില്‍ തുടരുകയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവില്ല. അതുംപോട്ടെ, യൂറോപ്പ ലീഗ് കളിക്കുകയും വേണം. അത്രയും ഗ്രേഡ് കുറഞ്ഞ ലീഗ് പോര്‍ച്ചുഗല്‍ താരം കളിച്ചിട്ടുമില്ല. അതുകൊണ്ട്, എങ്ങനെയെങ്കിലും ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്ന് ക്രിസ്റ്റ്യാനോ യുണൈറ്റഡിനോട് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണ് യുണൈറ്റഡിന് സുഖകരമായിരുന്നില്ല. ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ചാമ്പ്യന്‍സ് ലീഗ് നഷ്ടമായി. യോഗ്യത കിട്ടിയത് യൂറോപ്പ ലീഗിനുമാത്രം. കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനുവേണ്ടി കൂടുതല്‍ ഗോളടിച്ചത് ക്രിസ്റ്റ്യാനോയാണ്, പ്രീമിയര്‍ ലീഗിലെ മൂന്നാമത്തെ ഗോള്‍വേട്ടക്കാരനും അദ്ദേഹം തന്നെ.
യുണൈറ്റഡില്‍ ഒരുവര്‍ഷം കൂടി ക്രിസ്റ്റ്യാനോയ്ക്ക് കരാറുണ്ട്. താരത്തെ വില്ക്കാന് ക്ലബ്ബിന് സമ്മതമല്ലെന്നാണ് സൂചന. ക്ലബ്ബിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കളിക്കാരിലൊരാളാണ് അദ്ദേഹം. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്.
പ്രീ-സീസണ് പരിശീലനത്തിനായി ടീം ഈയാഴ്ച ഒരുമിക്കുന്നുണ്ട്. അതില്‍ ക്രിസ്റ്റ്യാനോ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പ്രീ-സീസണ് പരിശീലനത്തിനായി ടീം തായ്ലാന്ഡിലേക്കും ഓസ്ട്രേലിയയിലേക്കും പോകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..