Photo: twitter.com/AlNassrFC_EN
റിയാദ്: സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്ര്‍ വിട്ട് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്ത സീസണിലും അല്‍ നസ്‌റിനുവേണ്ടി പന്തുതട്ടുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. സൗദി പ്രോ ലീഗ് സോഷ്യല്‍ മീഡിയ ചാനലുകളോടാണ് റൊണാള്‍ഡോ ഇക്കാര്യം അറിയിച്ചത്.
'ഈ സീസണില്‍ ഞാന്‍ പല നേട്ടങ്ങളും പ്രതീക്ഷിച്ചിരുന്നു പക്ഷേ അതിന് സാധിച്ചില്ല. പക്ഷേ അടുത്ത സീസണില്‍ കാര്യങ്ങള്‍ മാറുമെന്ന ഉറച്ച വിശ്വാസമുണ്ട്. ഞങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകും'- റൊണാള്‍ഡോ പറഞ്ഞു.
സൗദി ക്ലബ്ബായ അല്‍ നസ്‌റില്‍ ഈ സീസണിന്റെ തുടക്കത്തിലാണ് റൊണാള്‍ഡോ എത്തിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് വമ്പന്‍ തുകയ്ക്ക് സൗദിയിലെത്തിയ റൊണാള്‍ഡോയ്ക്ക് പക്ഷേ ഒരു കിരീടം പോലും നേടാനായില്ല. സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ രണ്ടാം സ്ഥാനത്താണ് എത്തിയത്.
അല്‍ നസ്‌റിനായി 16 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 14 ഗോളുകള്‍ നേടി. താരത്തിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയില്ല. രണ്ടര വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസ്‌റിലെത്തിയത്. സീസണില്‍ ക്ലബ്ബിന്റെ പ്രകടനം മോശമായതോടെ റൊണാള്‍ഡോ അല്‍ നസ്ര്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സൗദി പ്രോ ലീഗില്‍ അടുത്ത സീസണില്‍ റയല്‍ മഡ്രിഡിന്റെ കരിം ബെന്‍സേമയും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കളിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.
Content Highlights: Cristiano Ronaldo Puts End To Saudi Exit Rumours, Pledges To Stay Another Season
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..