-
റോം: മൂന്നു മാസങ്ങളുടെ ഇടവേളക്ക് ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയപ്പോൾ ആരാധകർക്ക് നിരാശ. കോപ്പ ഇറ്റാലിയയിൽ എസി മിലാനെതിരായ സെമി ഫൈനലിൽ ക്രിസ്റ്റ്യാനോ പെനാൽറ്റി നഷ്ടപ്പെടുത്തി.
അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ യുവന്റസ് ഫൈനലിലെത്തി. ഇന്റർമിലാൻ-നാപ്പോളി സെമി ഫൈനലിലെ വിജയികളെയാകും ഫൈനലിൽ യുവന്റസ് നേരിടുക.
നേരത്തെ എസി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ നടന്ന ആദ്യപാദ സെമിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. അന്ന് നേടിയ എവേ ഗോളാണ് യുവന്റസിന് ഫൈനലിലേക്ക് മുന്നേറാൻ തുണയായത്.
മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു യുവന്റസിന് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. എന്നാൽ കിക്കെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ഈ സീസണിൽ ക്രിസ്റ്റിയാനോ നഷ്ടപ്പെടുത്തുന്ന ആദ്യ പെനാൽറ്റിയാണിത്.
ആ പെനാൽറ്റി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ എസി മിലാൻ താരം റെബിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ കളിയുടെ തുടക്കത്തിൽതന്നെ പത്തു പേരുമായി കളിച്ചാണ് മിലാൻ മത്സരം പൂർത്തിയാക്കിയത്.
Content Highlights: Cristiano Ronaldo Penalty Miss Juventus Copa Italia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..