ആതന്‍സ്: തിരക്കേറിയ ഫുട്‌ബോള്‍ സീസണിനു ശേഷം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

റോണോയുടെ ഗ്രീസിലേക്കുള്ള വരവില്‍ കോളടിച്ചിരിക്കുന്നത് അവിടത്തെ ഒരു ഹോട്ടല്‍ ജീവനക്കാര്‍ക്കാണ്. കാമുകി ജോര്‍ജിന റോഡ്രിഗസിനും കുടുംബത്തിനുമൊപ്പമാണ് റൊണാള്‍ഡോ അവധിക്കാലം ആഘോഷമാക്കാന്‍ ഗ്രീസില്‍ എത്തിയത്.

ഗ്രീസിലെ പെലോപ്പൊന്നീസിലുള്ള ആഡംബരഹോട്ടലായ കോസ്റ്റ നവാറിനോയിലാണ് താരമിപ്പോള്‍. ഇവിടത്തെ ജീവനക്കാര്‍ക്ക് റൊണാള്‍ഡോ നല്‍കിയ ടിപ്പാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം.

cristiano ronaldo incredible gesture in greece

കുടുംബത്തോടൊപ്പം ചെലവഴിക്കുമ്പോള്‍ ശല്യപ്പെടുത്തലുകളൊന്നും ഉണ്ടാകാതിരിക്കാന്‍ 20,000 യൂറോ (ഏകദേശം 16 ലക്ഷത്തോളം രൂപ) ആണ് റോണോ ഹോട്ടലിലെ ജീവനക്കാര്‍ക്ക് ടിപ്പായി നല്‍കിയത്. ബ്രിട്ടീഷ് മാധ്യമമായ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ റൊണാള്‍ഡോ അന്നും വമ്പന്‍ ടിപ്പ് നല്‍കി ജീവനക്കാരെ ഞെട്ടിച്ചിരുന്നു.

Content Highlights: cristiano ronaldo incredible gesture in  greece