ടൂറിന്‍: അങ്ങനെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി. ചൊവ്വാഴ്ച യുവെന്റസിന്റെ പരിശീലന മൈതാനത്ത് താരം പരിശീലനത്തിന് ഇറങ്ങി.

ടൂറിനിലേക്ക് സ്വന്തം കാറിലെത്തിയ ക്രിസ്റ്റ്യാനോ മൂന്നുമണിക്കൂറോളം ഗ്രൗണ്ടിലുണ്ടായിരുന്നു. ടൂറിനിലെ വീട്ടില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ തിരികെയെത്തിയിരിക്കുന്നത്.

അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ലോക്ഡൗണ്‍ തുടങ്ങുന്നതിനു മുമ്പ് സ്വന്തം നാട്ടിലേക്ക് പോയശേഷം അദ്ദേഹത്തിന് തിരിച്ചെത്താനായിരുന്നില്ല. താരത്തിന് നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. ഈ സീസണില്‍ യുവന്റസിനായി 32 കളികളില്‍ നിന്ന് 25 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

ഇറ്റലിയില്‍ ടീമുകള്‍ക്ക് ഗ്രൂപ്പായി പരിശീലനം നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. സീരി എ ജൂണ്‍ മധ്യത്തില്‍ പുനരാരംഭിക്കും എന്നാണ് കരുതുന്നത്.

Content Highlights: Cristiano Ronaldo has reported back to Juventus training center after a 10-week absence