അന്താരാഷ്ട്ര ഫുട്‌ബോളില്‍ 10 ഹാട്രിക്കുകള്‍, ചരിത്രം രചിച്ച് റൊണാള്‍ഡോ


റൊണാള്‍ഡോയുടെ കരിയറിലെ 58-ാം ഹാട്രിക്ക് കൂടിയാണിത്

Photo: AP

ഫുട്‌ബോള്‍ ലോകത്ത് റെക്കോഡുകള്‍ ഓരോന്നായി വാരിക്കൂട്ടി മുന്നേറുകയാണ് പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്ന് ലക്‌സംബര്‍ഗിനെതിരായി നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 10 ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഈ മത്സരത്തിലൂടെ റൊണാള്‍ഡോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ലക്‌സംബര്‍ഗിനെതിരായ മത്സരത്തില്‍ രണ്ട് പെനാല്‍ട്ടിയുള്‍പ്പെടെ താരം മൂന്നുഗോളുകള്‍ നേടി.

റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തകര്‍ത്തു. റൊണാള്‍ഡോയുടെ കരിയറിലെ 58-ാം ഹാട്രിക്ക് കൂടിയാണിത്. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത ഏകദേശം ഉറപ്പിച്ചു

ഗ്രൂപ്പ് എ യില്‍ ആറുമത്സരങ്ങളില്‍ നിന്ന് 16 പോയന്റുകളുള്ള പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

Content Highlights: Cristiano Ronaldo becomes first men's player to score 10 international hat-tricks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented