ഫുട്‌ബോള്‍ ലോകത്ത് റെക്കോഡുകള്‍ ഓരോന്നായി വാരിക്കൂട്ടി മുന്നേറുകയാണ് പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്ന്  ലക്‌സംബര്‍ഗിനെതിരായി നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 10 ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഈ മത്സരത്തിലൂടെ റൊണാള്‍ഡോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ലക്‌സംബര്‍ഗിനെതിരായ മത്സരത്തില്‍ രണ്ട് പെനാല്‍ട്ടിയുള്‍പ്പെടെ താരം മൂന്നുഗോളുകള്‍ നേടി. 

റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തകര്‍ത്തു. റൊണാള്‍ഡോയുടെ കരിയറിലെ 58-ാം ഹാട്രിക്ക് കൂടിയാണിത്. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത ഏകദേശം ഉറപ്പിച്ചു

ഗ്രൂപ്പ് എ യില്‍ ആറുമത്സരങ്ങളില്‍ നിന്ന് 16 പോയന്റുകളുള്ള  പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്. 

Content Highlights: Cristiano Ronaldo becomes first men's player to score 10 international hat-tricks