സൗഹൃദമത്സരത്തിന് മുമ്പ് കൈകൊടുക്കുന്ന മെസ്സിയും ക്രിസ്റ്റ്യാനോയും
റിയാദ്: മത്സരത്തേക്കാള്‍ ആവേശകരമായിരുന്നു ആ ഒത്തുകൂടലിന്. വര്‍ത്തമാനകാല ഫുട്ബോളിലെ ഏറ്റവും മികച്ച നാല് താരങ്ങള്‍ ഒരേ മൈതാനത്ത് പന്തുതട്ടാനിറങ്ങിയപ്പോള്‍ അത് ആരാധകര്‍ക്കും ആവേശക്കാഴ്ചയായി. മത്സരത്തിനു മുമ്പും ശേഷവും അവര്‍ മൈതാനത്ത് ഒരുമിക്കുകയും ചെയ്തു.
റിയാദില്‍ നടന്ന പി.എസ്.ജി- റിയാദ് ഓള്‍സ്റ്റാര്‍ ഇലവന് സൗഹൃദമത്സരമാണ് സൂപ്പര്‍താരങ്ങളുടെ ഒത്തുകൂടലിന് വേദിയൊരുക്കിയത്. പി.എസ്.ജി.യില്‍ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ കളിച്ചപ്പോള്‍ റിയാദ് ഇലവനെ നയിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു.
മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഇരട്ടഗോള്‍ നേടിയപ്പോള്‍ മെസ്സിയും എംബാപ്പെയും പി.എസ്.ജി.ക്കായും ഗോള്‍ നേടി. മത്സരശേഷം ക്രിസ്റ്റ്യാനോയെ ആലിംഗനം ചെയ്യുന്ന വീഡിയോ മെസ്സി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. മെസ്സിക്കൊപ്പം നില്ക്കുന്ന ചിത്രമാണ് ക്രിസ്റ്റ്യാനോ പോസ്റ്റ് ചെയ്തത്.
5-4 നാണ് പി.എസ്.ജി. മത്സരം ജയിച്ചത്. രണ്ടാം പകുതിയില്‍ സൂപ്പര്‍താരങ്ങളെല്ലാം പകരക്കാര്‍ക്ക് വഴിമാറുകയും ചെയ്തു. പി.എസ്.ജി.ക്കായി മാര്‍ക്വീന്യോസ്, സെര്‍ജിയോ റാമോസ്, ഹ്യൂഗോ എറ്റിറ്റിക്കെ എന്നിവരും ഗോള്‍ നേടി. റിയാദിനായി ക്രിസ്റ്റ്യാനോയ്ക്കു പുറമെ, യാങ് ഹ്യൂന് സൂ, ടാലിസ്ക എന്നിവര്‍ സ്കോര്‍ ചെയ്തു.
Content Highlights: Cristiano Ronaldo and Lionel Messi PSG vs Al Nassr-Al Hilal XI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..