മാഞ്ചെസ്റ്റര്‍: ഇരട്ട കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് താനും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇരട്ട കുട്ടികളുടെ മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത റൊണാള്‍ഡോ പങ്കുവെച്ചത്. ജോര്‍ജിനയുടെ സ്‌കാനിങ്ങിന്റെ അള്‍ട്രാസൗണ്ട് ചിത്രങ്ങളടക്കം റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും മൂന്നു വയസുകാരി അലന എന്ന ഒരു കുട്ടി കൂടിയുണ്ട്. റൊണാള്‍ഡോയ്ക്ക് നേരത്തെ തന്നെ 11 വയസുകാരന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍, ഇരട്ടകളായ ഇവ, മറ്റിയോ എന്നീ കുട്ടികളുണ്ട്.

Content Highlights: cristiano ronaldo and his partner georgina rodriguez is expecting twins