Image Courtesy: AJax
ആംസ്റ്റര്‍ഡാം: കോവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡച്ച് ഫുട്ബോള്‍ ലീഗ് ഉപേക്ഷിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ മൂന്ന് മാസത്തേക്കുകൂടി ലോക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഫുട്ബോള്‍ ലീഗ് ഉപേക്ഷിച്ചത്.
ഇതോടെ ഇത്തവണ ലീഗില്‍ ചാമ്പ്യന്‍മാരില്ല. ഒന്നാം സ്ഥാനത്തുള്ള അയാക്‌സിന് കിരീടം ലഭിച്ചില്ലെങ്കിലും അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കും. ലീഗില്‍ 9 റൗണ്ട് മത്സരങ്ങള്‍ ശേഷിക്കേ 56 പോയിന്റുമായി അയാക്‌സ്, എസെഡ് അല്‍ക്മാര്‍ ടീമുകളാണു മുന്നില്‍. ഗോള്‍ ശരാശരിയില്‍ അയാക്‌സാണ് മുന്നില്‍.
അല്‍ക്മാര്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരും. പിന്നീടുള്ള 3 സ്ഥാനങ്ങളിലുള്ള ഫെയനൂര്‍ദ്, പി.എസ്.വി ഐന്തോവന്‍, വില്ലെം എന്നിവ യൂറോപ്പ ലീഗ് കളിക്കും.
കോവിഡ് കാരണം സീസണ്‍ പൂര്‍ത്തിയാക്കുന്നില്ല എന്നു തീരുമാനിച്ച ആദ്യ യൂറോപ്യന്‍ ലീഗാണു നെതര്‍ലന്‍ഡ്‌സിലേത്. 1945-നുശേഷം ആദ്യമായാണ് ലീഗില്‍ ചാമ്പ്യന്മാരില്ലാതിരിക്കുന്നത്.
Content Highlights: covid 19 Dutch league canceled Ajax denied title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..