Image Courtesy: Getty Images
ബാഴ്‌സലോണ: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് കായിക ലോകം സ്തംഭിച്ചതിനു പിന്നാലെയുണ്ടായ സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ താരങ്ങളുടെയും ജീവനക്കാരുടെയും ശമ്പളം താത്കാലികമായി വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ലയണല്‍ മെസ്സി, അന്റോയിന്‍ ഗ്രീസ്മാന്‍, ലൂയി സുവാരസ് തുടങ്ങി ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ പലരുമുള്ള ക്ലബ്ബാണ് ബാഴ്‌സ. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും അടക്കമുള്ള ടൂര്‍ണമെന്റുകള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് പുതിയ നീക്കം.
കോവിഡ്-19 ഏല്‍പ്പിച്ച സാമ്പത്തിക ആഘാതം സംയുക്തമായി മറികടക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി ബാഴ്‌സലോണ സി.ഇ.ഒ ഓസ്‌കാര്‍ ഗ്രാവു ലാ ലിഗ അധികൃതരുമായും യൂറോപ്പിലെ മറ്റ് ക്ലബ്ബുകളുമായും ചര്‍ച്ച നടത്തിയെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സാലറി സര്‍വേയുടെ കണക്കുപ്രകാരം വര്‍ഷത്തില്‍ ഒരു താരത്തിന് ശരാശരി 11 മില്ല്യന്‍ യൂറോ പ്രതിഫലം നല്‍കുന്ന ലോകത്തിലെ ആദ്യ ക്ലബ്ബ് ബാഴ്‌സലോണയാണ്. ഈ സാഹചര്യത്തില്‍ വരുമാനമില്ലാത്ത അവസ്ഥയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ക്ലബ്ബിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ക്ലബ്ബിന്റെ പരിഗണനയില്‍ വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ക്ലബ്ബുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Content Highlights: covid 19 Barcelona may cut players' and staff salary
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..