Image Courtesy: AFC Website
ക്വലാലംപുർ: കോവിഡ്-19 രോഗവ്യാപനം കാരണം ഈ വർഷത്തെ എ.എഫ്.സി കപ്പ് റദ്ദാക്കിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ.
ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബ് പോരാട്ടമാണ് എ.എഫ്.സി കപ്പ്. ഈ വർഷത്തെ ടൂർണമെന്റ് റദ്ദാക്കിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കോവിഡ്-19 രോഗവ്യാപനം കാരണം മാർച്ചിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് മാറ്റിവെയ്ക്കുകയായിരുന്നു. സെപ്റ്റംബറിലേക്ക് മാറ്റിവെച്ച ടൂർണമെന്റ് രോഗവ്യാപനം കാരണം ഇപ്പോൾ റദ്ദാക്കുകയായിരുന്നു.
അതേസമയം മാർച്ചിൽ നടക്കേണ്ടിയിരുന്ന ഏഷ്യയിലെ പ്രധാന ഫുട്ബോൾ പോരാട്ടമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗും മാറ്റിവെച്ചിരുന്നു. ഈ ടൂർണമെന്റ് സെപ്റ്റംബർ 14-ന് ഖത്തറിൽ നടക്കും.
Content Highlights: covid 19 Asian Football Confederation cancels AFC Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..