Image Courtesy: Twitter
ബ്യൂണസ് ഐറിസ്: കോവിഡ്-19 ഭീതിയെ തുടര്‍ന്ന് യൂറോ കപ്പ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി തീരുമാനമെടുത്തതിനു പിന്നാലെ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റും മാറ്റിവെച്ചു. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് 2021-ലേക്ക് മാറ്റിവെയ്ക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു.
ചൊവാഴ്ച്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. കൊളംബിയയിലും അര്‍ജന്റീനയിലുമായാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.
നേരത്തെ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഔദ്യേഗിക തീരുമാനമുണ്ടായത്. 2021 ജൂണ്‍, ജൂലായ് മാസങ്ങളിലാകും ഇനി ടൂര്‍ണമെന്റ് നടത്തുക.
ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി യൂറോ കപ്പ് ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ചാമ്പ്യന്‍ ലീഗും യുറോപ്പാ ലീഗും ഉള്‍പ്പെടെ യുവേഫയ്ക്ക് കീഴിലുള്ള എല്ലാ ടൂര്‍ണമെന്റുകളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Content Highlights: Copa America postponed until 2021 due to Covid-19 pandemic
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..