ബ്യൂണസ് ഐറിസ്: ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോളിന് ബ്രസീല്‍ വേദിയാകും. കോവിഡ് വ്യാപനം രൂക്ഷമായതോടെ അര്‍ജന്റീനയെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒഴിവാക്കുകയായിരുന്നു. 

ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെ ബ്രസീലില്‍ നടക്കുമെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ 2019 പതിപ്പിനും ആതിഥ്യം വഹിച്ചത് ബ്രസീലായിരുന്നു. 

നേരത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കൊളംബിയ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. പ്രസിഡന്റിനെതിരേ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെയായിരുന്നു കൊളംബിയയുടെ പിന്മാറ്റം. 

അര്‍ജന്റീനയില്‍ നിലവില്‍ 3.8 ദശലക്ഷം കോവിഡ് കേസുകളുണ്ട്. 77,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Copa America 2021 Will Be Played In Brazil Says CONMEBOL