റയൽ മാഡ്രിഡ് താരങ്ങൾ. photo: AFP
മാഡ്രിഡ്: കൈവിട്ടെന്ന് ഉറപ്പിച്ച കളി അവസാന നിമിഷം തിരിച്ചുപിടിച്ച് അവിശ്വസനീയമായ ജയത്തോടെ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കലാശപ്പോരിന് അര്‍ഹത നേടിയത്. ഫൈനലില്‍ ലിവര്‍പൂളാണ് റയലിന്റെ എതിരാളികള്‍.
മത്സരം 90-ാം മിനിറ്റിലേക്ക് കടക്കുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്ന റയല്‍ പിന്നീടാണ് കളിയിലേക്ക് തിരിച്ചുവന്നത്. പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമില്‍ (90, 91 മിനിറ്റില്‍) ഇരട്ട ഗോള്‍ നേടിയ റോഡ്രിഗോയുടെ മിന്നും പ്രകടനമാണ് റയലിന് തുണയായത്. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി കരീം ബെന്‍സെമ ലക്ഷ്യത്തിലെത്തിച്ചതോടെ റയല്‍ വിജയം ഉറപ്പാക്കുകയായിരുന്നു.
മത്സരത്തിന്റെ 73-ാം മിനിറ്റില്‍ റിയാദ് മെഹ്റസിന്റെ ഗോളിലൂടെയാണ് സിറ്റി ലീഡെടുത്തത്. ഇതോടെ ആദ്യപാദത്തില്‍ 4-3ന് ജയിച്ച സിറ്റി രണ്ടാപാദ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ അഗ്രിഗേറ്റ് സ്കോര്‍ 5-3ന് മുന്നിലെത്തി വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ സിറ്റിയെ നിഷ്പ്രഭമാക്കി മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് അഗ്രിഗേറ്റ് സ്കോര്‍ 6-5 ആക്കി ഉയര്‍ത്തി റയല്‍ അവിശ്വസനീയമായി വിജയം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ വിയ്യാറയലിനെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം പാദത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. ഇത് പത്താം തവണയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. ഇതോടെ ഒരു സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ലായും ലിവര്‍പൂള്‍ മാറി.
Content Highlights: Comeback Kings Real Madrid Stun Manchester City To Enter Champions League Final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..