ഗോകുലം പരിശീലകന്‍ സാന്റിയാഗോ വരേല ക്ലബ്ബ് വിട്ടു; പുതിയ പരിശീലകന്‍ ഒരാഴ്ചയ്ക്കകം


അഭിനാഥ് തിരുവലത്ത്

കോവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന 2019-20 സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ഗോകുലം ആറാം സ്ഥാനത്തായിരുന്നു

Image Courtesy: GKFC

കോഴിക്കോട്: കേരളത്തിന്റെ ഐ-ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സിയുടെ പരിശീലകന്‍ സാന്റിയാഗോ വരേല ക്ലബ്ബുമായി വഴിപിരിഞ്ഞു. ഗോകുലത്തിന് ഡ്യുറാന്‍ഡ് കപ്പ് നേടിക്കൊടുക്കാനായെങ്കിലും ക്ലബ്ബിന്റെ ഐ-ലീഗിലെ പ്രകടനം മോശമായത് തിരിച്ചടിയായി. അടുത്ത സീസണിലെ പ്രതിഫലത്തെച്ചൊല്ലി ക്ലബ്ബുമായി ധാരണയിലെത്താന്‍ സാധിക്കാത്തതാണ് അദ്ദേഹം ക്ലബ്ബ് വിടാന്‍ കാരണമെന്ന് ഗോകുലം കേരള പ്രസിഡന്റ് വി.സി പ്രവീണ്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

മികച്ച ടീമുണ്ടായതിനാല്‍ തന്നെ ഐ-ലീഗില്‍ ടീമിന് മികച്ച മുന്നേറ്റം സാധ്യമാകുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിലയിരുത്തലെന്നും എന്നാല്‍ സാന്റിയാഗോ വരേലയുടെ കീഴില്‍ ക്ലബ്ബിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോച്ചിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ പരിശീലകരടക്കം പട്ടികയിലുണ്ടെന്നും വി.സി പ്രവീണ്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ പരിശീലകനെ തീരുമാനിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന 2019-20 സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ഗോകുലം ആറാം സ്ഥാനത്തായിരുന്നു. ആറു മത്സരങ്ങള്‍ ജയിക്കാനായപ്പോള്‍ അഞ്ചില്‍ തോറ്റു.

2018-ലെ കേരള പ്രീമിയര്‍ ലീഗ് വരെ ഗോകുലത്തെ പരിശീലിപ്പിച്ചത് വരേലയായിരുന്നു. പിന്നീട് ക്ലബ്ബ് വിട്ട അദ്ദേഹം ഈ സീസണിലാണ് മടങ്ങിയെത്തിയത്. ബാഴ്സലോണയില്‍നിന്ന് യുവേഫ പ്രോ ലൈസന്‍സ് സ്വന്തമാക്കിയ പരിശീലകനാണ് സ്‌പെയിന്‍കാരനായ വരേല.

Content Highlights: coach santiago varela leaves gokulam kerala fc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented