Photo: AFP
ബെര്‍ലിന്‍: 2023 ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ആര്‍.ബി ലെയ്പ്‌സിഗ്. ഫൈനലില്‍ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലെയ്പ്‌സിഗ് കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ലെയ്പ്‌സിഗ് കിരീടം നിലനിര്‍ത്തി. കഴിഞ്ഞ സീസണിലും ടീം തന്നെയാണ് കിരീടം നേടിയത്.
ലെയ്പ്‌സിഗിനായി സൂപ്പര്‍ താരം ക്രിസ്റ്റഫര്‍ എന്‍കുന്‍കു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത എന്‍കുന്‍കുവാണ് മത്സരത്തിലെ താരം. എന്‍കുന്‍കുവിന് പുറമേ ഡൊമിനിക്ക് സോബോസ്ലായിയും ലക്ഷ്യം കണ്ടു.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. കരുത്തരായ ലെയ്പ്‌സിഗിനെതിരേ ഫ്രാങ്ക്ഫര്‍ട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളം മാറ്റിച്ചവിട്ടിയ ലെയ്പ്‌സിഗ് എന്‍കുന്‍കുവിലൂടെ സമനിലപ്പൂട്ട് പൊളിച്ചു. 71-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. മികച്ച മുന്നേറ്റം നടത്തിയ എന്‍കുന്‍കുവിന്റെ ഷോട്ട് പ്രതിരോധതാരത്തിന്റെ കാലിലുരസി വ്യതിചലിച്ച് വലയില്‍ കയറി.
85-ാം മിനിറ്റില്‍ ഡൊമിനിക്ക് ടീമിനായി രണ്ടാം ഗോള്‍ നേടി. എന്‍കുന്‍കുവിന്റെ പാസ് സ്വീകരിച്ച ഡൊമിനിക് തകര്‍പ്പന്‍ ഫിനിഷില്‍ പന്ത് വലയിലെത്തിച്ചു. ഇതോടെ ലെയ്പ്‌സിഗ് വിജയമുറപ്പിച്ചു.
ഈ സീസണ്‍ അവസാനിക്കുന്നതോടെ എന്‍കുന്‍കു ലെയ്പ്‌സിഗ് വിടും. അടുത്ത സീസണില്‍ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്ക് വേണ്ടി പന്തുതട്ടുമെന്ന് ഉറപ്പായി. ചെല്‍സി ഇതുവരെ ഈ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും താരം ഇംഗ്ലണ്ടിലെത്തുന്ന കാര്യം ഉറപ്പായി.
Content Highlights: Christopher Nkunku Helps Leipzig Defend German Cup Title
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..