ആമിനയും ക്രിസ്റ്റീന്‍ സിന്‍ക്ലയറും


പി. സനിത

പ്രതീകാത്മക ചിത്രം | Photo: Getty Images

ഫോര്‍വേഡ് ബാക്ക് വേഡായാല്‍ തലയ്ക്ക് അസ്സലൊരു കിഴുക്കും നല്ല പിച്ചും തരുന്ന ഒരു ഫുട്‌ബോള്‍ കോച്ച് കുട്ടിക്കാലത്ത് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു- ആമിന. ഓട്ടത്തിലും ചാട്ടത്തിലും ഫുട്‌ബോളിലും സൈക്കിളോടിക്കുന്നതിലും ആമിനയെ തോല്‍പ്പിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് ഒരിക്കലും സാധിക്കില്ലായിരുന്നു. ഒരിടത്ത് പിടിച്ചു നിര്‍ത്തിയാല്‍ അവിടെ മാത്രം നില്‍ക്കാത്ത, നില്‍ക്കാന്‍ പറ്റാത്ത എനിക്ക് ആമിനയുടെ ചെവി പൊട്ടുന്ന ചീത്ത വേണമായിരുന്നു ഇടയ്ക്കിടെ. കൊയ്ത്തു കഴിഞ്ഞ പാടത്ത് സന്ധ്യ പൂക്കുന്നതുവരെ അന്ന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്ന് പന്തുകളിക്കും. നിങ്ങള്‍ പെണ്‍കുട്ടികളാണ്, ആണ്‍കുട്ടികളുടെ കൂടെ കളിക്കണ്ട എന്നൊന്നും ആരും പറഞ്ഞില്ല. ഒരുമിച്ചായിരുന്നു ഒരു പ്രായം വരെ എല്ലാരും.

കൂട്ടത്തില്‍ കളിച്ച പെണ്‍കുട്ടികളെല്ലാം ഫുട്‌ബോള്‍ വിട്ടപ്പോഴും ആമിന കോച്ചിങ് ക്യാമ്പുകളിലൊക്കെ പോയി. മിനിമം ഒരു പി.ടി. ടീച്ചറെങ്കിലും ആവും ആമിന... അന്നൊക്കെ എനിക്ക് നല്ല ഉറപ്പായിരുന്നു. പക്ഷേ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കളി കാര്യമാവുമോ എന്ന പേടിയുണ്ടായിരുന്നു. ഒരു ശരാശരി മലയാളി സ്ത്രീയെ കാത്തിരിക്കുന്ന പടുകുഴികളിലേക്ക് ആമിനയേയും ഓട്ടിച്ചുവിട്ടു. അടുക്കളയിലും വീട്ടിന്റെ പുമുഖത്തും മുറ്റത്തും ഓടിനടന്ന് ഡ്രിബിള്‍ ചെയ്യുന്ന ആമിന പിന്നെ ഒരിക്കലും പഴയ ആളായില്ല. ബിഗിലിലെ വിജയിനെ പോലെ ഒരു കോച്ചും അവളെ തേടി ചെന്നില്ല.

നരവീണ മുടി ഒളിപ്പിക്കാതെ പേരക്കുട്ടിയുമൊത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോകുന്ന ആമിനയെ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോഴും കണ്ടു. കണ്ണിലെ തിളക്കത്തിനും സംസാരത്തിനും മാത്രം ഒരു വ്യത്യാസവുമില്ല, പഴയ ആമിന തന്നെ. വാണം വിട്ട പോലെ ഗോള്‍ പോസ്റ്റുകളിലേക്ക് പന്തുപായിക്കുന്ന ആമിന ഒരു സ്വപ്നം മാത്രമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു തീര്‍ത്ത 'കുട്ടിക്കാലം ' എന്ന സ്വപ്നത്തിലെ തിളക്കമേറിയ മറ്റൊരു സ്വപ്നം. ഇനിയൊരിക്കലും ഞങ്ങള്‍ക്കാര്‍ക്കും തിരിച്ചുനടന്ന് അനുഭവിക്കാനാവാത്ത ഒരധ്യായത്തിലെ അതുല്യ താരങ്ങള്‍. തിരിച്ചു വരാത്ത കാലത്തെയോര്‍ത്ത് വല്ലാത്ത നഷ്ടബോധം തോന്നി.

Also Read

സൂപ്പർ സിൻക്ലയർ

ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ | Getty Images

ആമിനയ്ക്ക് നഷ്ടപ്പെട്ടതെന്തോ അതെല്ലാം സ്വപ്രയത്‌നത്താല്‍ നേടിയെടുത്തയാളാണ് ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. ലോകത്തിന്റെ മറുഭാഗത്ത് ഫുട്‌ബോളിന് വേണ്ടി മാത്രം ജീവിയ്ക്കുന്ന ഒരു മാജിക്കുകാരി. ഏറ്റവും കൂടുതല്‍ ഗോളടിച്ച ലോകതാരം. ആമിനയ്ക്ക് കഴിയാതെ പോയത് ലോകത്താര്‍ക്കെങ്കിലുമൊക്കെ കഴിയുന്നുണ്ടല്ലോ. ആമിന ഇതുവല്ലതും അറിയുന്നുണ്ടാവുമോ.

കുട്ടിക്കളികള്‍ക്കിടെ ആമിന ഞങ്ങളുടെയെല്ലാം മനസ്സില്‍ പാകിയ ടീം സ്പിരിറ്റിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകള്‍ ഇപ്പോഴും തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്. അന്ന് കോച്ചിങ് ക്യാമ്പില്‍ നിന്ന് കിട്ടിയതിന്റെയെല്ലാം ചെറിയൊരു കഷ്ണം ഞങ്ങള്‍ക്കും കൊണ്ടു തന്നിരുന്നു. വീട്ടില്‍ പലഹാരം വല്ലതും ഉണ്ടാക്കുമ്പോള്‍ പകുത്തു കൊണ്ടുവരുന്ന അതേ മനസ്സോടെ, അതായിരുന്നു ഞങ്ങളുടെ ആമിന...!

Content Highlights: Christine Sinclair and amina

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented