Photo: twitter.com/ChelseaFC
ഈസ്താംബൂള്‍: 4800-ലധികം പേരുടെ ജീവന്‍ അപഹരിച്ച തുര്‍ക്കി ഭുകമ്പത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരമായ ഘാനയുടെ ക്രിസ്റ്റ്യൻ അട്‌സു. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പം വലിയ ദുരന്തത്തിനാണ് വഴിവെച്ചത്.
അട്‌സുവും ഭൂകമ്പത്തിനിരയായിരുന്നു. അട്‌സുവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. അട്‌സു സിറിയയില്‍ ജീവനോടെയുണ്ടെന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ഘാന ദേശീയ ടീം അംഗമായ അട്‌സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ് കളിക്കുന്നത്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്‌സ്‌പോറിനുവേണ്ടിയാണ് 31 കാരനായ അട്‌സു കളിക്കുന്നത്.
അട്‌സു താമസിക്കുന്ന ഹടയ്‌സ്‌പോര്‍ പ്രദേശത്തിനടുത്താണ് ഭൂകമ്പമുണ്ടായത്. അട്‌സു ജീവനോടെയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. അട്‌സു കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തേ പരന്നിരുന്നു.
മുന്‍ ചെല്‍സി താരമായ അട്‌സു ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം പന്തുതട്ടിയിട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ താരമാണ് അട്‌സു.
Content Highlights: christian atsu found alive in syria earth quake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..