
Photo: twitter.com/afcasiancup
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എ.എഫ്.സി വനിതാ ഏഷ്യാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം. ആദ്യ മത്സരത്തില്‍ കരുത്തരായ ചൈന ചൈനീസ് തായ്പേയിയെ തകര്‍ത്തു.
എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ചൈനയുടെ വിജയം. മുംബൈ ഫുട്ബോള്‍ അരീനയില്‍ വെച്ചാണ് മത്സരം നടന്നത്. ചൈനയ്ക്ക് വേണ്ടി വാങ് ഷുവാങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വാങ് ഷാന്‍ഷാനും ഷാങ് സിനും ലക്ഷ്യം കണ്ടു.
മൂന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് വാങ് ഷുവാങ് ചൈനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. പിന്നാലം ഒന്‍പതാം മിനിറ്റില്‍ വാങ് ഷാന്ഷാന് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യപകുതിയില്‍ ചൈന 2-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ഷാങ് സിന് ചൈനയ്ക്ക് വേണ്ടി മൂന്നാം ഗോളടിച്ചു. 68-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് വാങ് ഷുവാങ് ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.
ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ ചൈന ഒന്നാമതെത്തി. ഇന്ത്യ, ചൈന, ഇറാന്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എ യില്‍ മത്സരിക്കുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ ഇറാനെ നേരിടും
Content Highlights: China ease past Chinese Taipei 4-0 in Asian Cup opener
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..