പീറ്റർ സ്ലിസ്‌കോവിച്ച്
ചെന്നൈ: മുന്‍ ജര്‍മന്‍ ബുണ്ടസ് ലീഗ താരം പീറ്റര്‍ സ്ലിസ്‌കോവിച്ചിനെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായാണ് സ്‌ട്രൈക്കറായ സ്ലിസ്‌കോവിച്ചിനെ ചെന്നൈയിന്‍ സ്വന്തമാക്കിയത്.
ക്രൊയേഷ്യന്‍ താരമായ സ്ലിസ്‌കോവിച്ച് ബുണ്ടസ് ലീഗയില്‍ എഫ്.എസ്.വി. മെയ്ന്‍സിനുവേണ്ടി അഞ്ചുവര്‍ഷം കളിച്ച താരമാണ്. 19-ാം വയസ്സില്‍ മെയ്ന്‍സിനുവേണ്ടി കളിച്ച താരം 2015 വരെ ടീമിനൊപ്പം തുടര്‍ന്നു.
ബുണ്ടസ് ലീഗയില്‍ 359 മത്സരങ്ങള്‍ കളിച്ച താരം 136 ഗോളുകളും 16 അസിസ്റ്റുകളും നേടി. ക്രൊയേഷ്യന്‍ അണ്ടര്‍ 21 ദേശീയ ടീമിനുവേണ്ടി കളിക്കാനും സ്ലിസ്‌കോവിച്ചിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ ചെന്നൈയിന് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. മുന്‍ ഐ.എസ്.എല്‍. ചാമ്പ്യന്മാര്‍ കൂടിയാണ് ചെന്നൈയിന്‍ എഫ്.സി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..