ഔദ്യോഗിക പ്രഖ്യാപനമായി; ചെല്‍സിയിലൂടെ ഒബമെയാങ് വീണ്ടും പ്രീമിയര്‍ ലീഗില്‍


Photo: twitter.com/ChelseaFC

ലണ്ടന്‍: ബാഴ്‌സലോണ താരം പിയറെ എമെറിക് ഒബമെയാങ്ങിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി. 12 ദശലക്ഷം യൂറോയ്ക്കാണ് ചെല്‍സി മുന്‍ ആഴ്‌സണല്‍ താരം കൂടിയായ ഒബമെയാങ്ങിനെ പ്രീമിയര്‍ ലീഗില്‍ തിരികെയെത്തിച്ചത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.

നേരത്തെ ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍ നിന്ന് ആഴ്‌സണലിലെത്തിയ ഒബമെയാങ്, പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ക്ലബ്ബ് വിട്ട് ഈ വര്‍ഷം ജനുവരിയില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. ബാഴ്‌സയ്ക്കായി 24 മത്സരങ്ങളില്‍നിന്ന് 13 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബൊറൂസ്സിയയില്‍ ഒബമെയാങ്ങിനെ പരിശീലിപ്പിച്ച തോമസ് ടുകെലാണ് ഇപ്പോള്‍ ചെല്‍സി പരിശീലകന്‍. അതേസമയം ഒബമെയാങ്ങിന് ഉടന്‍ തന്നെ ചെല്‍സിക്കൊപ്പം ചേരാന്‍ സാധിച്ചേക്കില്ല. കഴിഞ്ഞയാഴ്ച താരത്തിന്റെ ബാഴ്സലോണയിലുള്ള കാസ്റ്റല്‍ഡെഫല്‍സിലെ വീട്ടില്‍ നടന്ന കവര്‍ച്ചയ്ക്കിടെ അക്രമികളുടെ ആക്രമണത്തില്‍ ഒബമെയാങ്ങിന്റെ താടിയെല്ലിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്‌സലോണയിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ പ്രാന്തപ്രദേശമായ കാസ്റ്റല്‍ഡെഫല്‍സിലെ ഔബമേയാങ്ങിന്റെ വീട്ടില്‍ മോഷണം നടക്കുന്നത്. ആദ്യ മോഷണം നടക്കുമ്പോള്‍ താരവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇത്തവണ മുഖംമൂടി ധരിച്ച നാല് അക്രമികളാണ് വീട്ടില്‍ കടന്ന് ആയുധങ്ങളുമായി താരത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.

റോമന്‍ അബ്രമോവിച്ചില്‍ നിന്ന് ചെല്‍സിയെ വാങ്ങിയ കണ്‍സോര്‍ഷ്യത്തിലെ അമേരിക്കന്‍ ടോഡ് ബോഹ്ലി ക്ലബിന്റെ ട്രാന്‍സ്ഫര്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തുന്ന പുതിയ താരമാണ് ഒബമെയാങ്. നേരത്തെ 50 ദശലക്ഷം പൗണ്ടിന് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിങ്, 60 ദശലക്ഷം പൗണ്ടിന് ബ്രൈറ്റണ്‍ ഡിഫന്‍ഡര്‍ മാര്‍ക്ക് കുക്കുറെല്ല, 33 ദശലക്ഷം പൗണ്ടിന് നാപ്പോളി ഡിഫന്‍ഡര്‍ കലിഡൗ കൂലിബാലി എന്നിവരെ ഇത്തവണ ചെല്‍സി ടീമിലെത്തിച്ചിരുന്നു.

Content Highlights: Chelsea Swoop For Barcelona s Pierre-Emerick Aubameyang


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented