ലണ്ടന്‍: എഫ്.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ചെല്‍സിയും സതാംപ്ടണും. ചെല്‍സി ബാൺസ്ലിയെയും സതാംപ്ടണ്‍ വോള്‍വ്‌സിനെയും കീഴടക്കി.
എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി ബാണ്‍സ്ലിയെ കീഴടക്കിയത്. 64-ാം മിനിറ്റിൽ ടാമി അബ്രഹാമാണ് നീലപ്പടയ്ക്കായി വിജയഗോള്‍ നേടിയത്. റീസ് ജെയിംസിന്റെ പാസ് സ്വീകരിച്ച അബ്രഹാം അനായാസം പന്ത് വലയിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സതാംപ്ടണ്‍ വോള്‍വ്‌സിനെ കീഴടക്കിയത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ സതാംപ്ടണ്‍ രണ്ടുഗോളുകളും നേടിയത് രണ്ടാം പകുതിയിലാണ്. 49-ാം മിനിറ്റിൽ ഡാനി ഇങ്‌സിലൂടെ ലീഡെടുത്ത സതാംപ്ടണായി സ്റ്റ്യുവര്‍ട്ട് ആംസ്‌ട്രോങ് രണ്ടാം ഗോള്‍ നേടി.
Content Highlights: Chelsea snd Southampton enters FA Cup quarter finals