റൊമാൻ അബ്രമോവിച്ച്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെല്‍സിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞ് റഷ്യന്‍ ശതകോടീശ്വരനായ റൊമാന് അബ്രമോവിച്ച്. റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരംഗം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അബ്രമോവിച്ച് ഉടമസ്ഥാവകാശം ഉപേക്ഷിച്ചത്. 2003 ലാണ് അബ്രമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്നതില്‍ സങ്കടമുണ്ടെന്ന് അബ്രമോവിച്ച് അറിയിച്ചു.
' ചെല്‍സിയെ ലോകോത്തര ടീമാക്കി മാറ്റുന്നതിനുവേണ്ടി ഏകദേശം 20 വര്‍ഷത്തോളം ഞാന്‍ പ്രയത്നിച്ചു. ഇന്ന് ചെല്‍സി ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ക്ലബ്ബിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാന്‍ എനിക്ക് സാധിച്ചു. ക്ലബ്ബിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് എപ്പോഴും ഞാന്‍ തീരുമാനമെടുക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഉടമസ്ഥാവകാശം ഉപേക്ഷിക്കുന്നത്.' അബ്രമോവിച്ച് പറഞ്ഞു.
റഷ്യക്കാരനായ അബ്രമോവിച്ചിനെതിരേ ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ആരാധകര്‍ ശബ്ദമുയര്‍ത്തിയിരുന്നു. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണമാണ് ഇംഗ്ലീഷ് ആരാധകരെ ചൊടിപ്പിച്ചത്.
Content Highlights: Chelsea owner Abramovich hands over stewardship of club
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..