സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: സ്വന്തം മൈതാനത്ത് സതാംപ്ടണെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി ചെല്‍സി.

ഒമ്പതാം മിനിറ്റില്‍ തന്നെ ട്രെവോ ചലോബയിലൂടെ ചെല്‍സി മുന്നിലെത്തി. ഇതിനു പിന്നാലെ തിമോ വെര്‍ണറും ലുകാകുവും പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 

61-ാം മിനിറ്റില്‍ ജെയിംസ് വാര്‍ഡ് പെനാല്‍റ്റിയിലൂടെ സതാംപ്ടണെ ഒപ്പമെത്തിച്ചു. സതാംപ്ടണ്‍ താരം ലിവ്രമെന്റോയെ ചില്‍വെല്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. 

എന്നാല്‍ 77-ാം മിനിറ്റില്‍ വാര്‍ഡ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് സതാംപ്ടണ് തിരിച്ചടിയായി. 

പിന്നാലെ 84-ാം മിനിറ്റില്‍ വെര്‍ണറും 89-ാം മിനിറ്റില്‍ ചില്‍വെലും സ്‌കോര്‍ ചെയ്തതോടെ ചെല്‍സി മത്സരം സ്വന്തമാക്കുകയായിരുന്നു.

Content Highlights: Chelsea got back to winning ways beating Southampton