Photo: AP
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലണ്ടന്‍ ഡര്‍ബിയില്‍ ആഴ്സണലിനെ തകര്‍ത്ത് ചെല്‍സി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ ജയം.
15-ാം മിനിറ്റില്‍ റൊമേലു ലിക്കാക്കുവും 35-ാം മിനിറ്റില്‍ റീസ് ജെയിംസുമാണ് ചെല്‍സിക്കായി ഗോളുകള്‍ സ്കോര്‍ ചെയ്തത്.
ലുക്കാക്കുവിന്റെ ചെല്‍സി കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. റീസ് ജെയിംസ് നല്കിയ പാസില്‍ നിന്നായിരുന്നു ലുക്കാക്കുവിന്റെ ഗോള്‍.
ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സതാംപ്ടണ് സമനിലയില്‍ തളച്ചു.
ഫ്രെഡിന്റെ സെല്‍ഫ് ഗോളില്‍ പിന്നില്‍ പോയ യുണൈറ്റഡ് ഒടുവില്‍ മേസണ്‍ ഗ്രീന്‍വുഡിന്റെ ഗോളില്‍ സമനില പിടിക്കുകയായിരുന്നു.
30-ാം മിനിറ്റില്‍ ചെ ആഡംസിന്റെ ഷോട്ടിലാണ് സതാംപ്ടന്റെ ആദ്യം ഗോള്‍ പിറന്നത്. താരത്തിന്റെ ഷോട്ട് ഫ്രെഡിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് ഒടുവില്‍ 55-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. പോഗ്ബയും ബ്രൂണോ ഫെര്‍ണാണ്ടസും നടത്തിയ ഒരു മികച്ച നീക്കമാണ് ഗോളിന് വഴിവെച്ചത്.
മത്സരം സമനിലയിലായെങ്കിലും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ എവേ മത്സരങ്ങളില്‍ പരാജയപ്പെടാത്ത ടീമെന്ന ആഴ്സണലിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ യുണൈറ്റഡിനായി. 27 എവേ മത്സരങ്ങളാണ് ആഴ്സണല്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്.
Content Highlights: Chelsea beat Arsenal Manchester United draw at Southampton
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..