ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ പരിശീലിപ്പിക്കാന്‍ ഒടുവില്‍ ക്ലബ്ബിന്റെ ഇതിഹാസതാരം ഫ്രാങ്ക് ലംപാര്‍ഡ്. ക്ലബ്ബ് ഉടമ റോമന്‍ അബ്രാമോവിച്ച് തന്നെയാണ് ലംപാര്‍ഡിനെ പരിശീലകനായി നിയമിച്ചതായി അറിയിച്ചത്. യുവെന്റസിലേക്ക് ചേക്കേറിയ മൗറീസിഷ്യോ സാറിക്ക് പകരക്കാരനായാണ് ലംപാര്‍ഡ് വീണ്ടും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തന്നത്.

മൂന്നു വര്‍ഷത്തേക്കുള്ളതാണ് ലംപാര്‍ഡിന്റെ കരാര്‍. നിലില്‍ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാണ് ലംപാര്‍ഡ്. 13 വര്‍ഷക്കാലം നീലപ്പടയുടെ ഭാഗമായിരുന്നു ലംപാര്‍ഡിന്റെ രണ്ടാം വരവ് ആരാധകരും ആഘോഷിക്കുകയാണ്. താരത്തിന് ആശംസയറിയിച്ച് നിരവധി ആരാധകരാണ് സോഷ്യന്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്. 

13 വര്‍ഷക്കാലത്തെ ചെല്‍സി ജീവിതം അവസാനിപ്പിച്ച് 2014-ലാണ് ലംപാര്‍ഡ് ക്ലബ്ബ് വിട്ടത്. ചെല്‍സിക്കായി 648 മത്സരങ്ങൾ കളിച്ച താരം 211 ഗോളുകള്‍ നേടിയിരുന്നു. ചെല്‍സിയില്‍ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, നാല് എഫ്.എ കപ്പുകള്‍, രണ്ട് ലീഗ് കപ്പുകള്‍, യൂറോപ്പ ലീഗ് കപ്പുകള്‍, ചാമ്പ്യന്‍സ് ലീഗ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ലംപാര്‍ഡ്.

Content Highlights: Chelsea appoint Frank Lampard as new manager