കന്നി ഫൈനലില്‍ സിറ്റിക്ക് നിരാശ; ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം


ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്

Photo by Manu Fernandez - Pool|Getty Images

പോര്‍ട്ടോ: എസ്റ്റുഡിയോ ഡോ ഡ്രാഗാവോയില്‍ ഒടുവില്‍ തോമസ് ടുച്ചലിന്റെ കുട്ടികളുടെ ചിരി. കന്നി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി.

43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. മാസണ്‍ മൗണ്ടിന്റെ ത്രൂ പാസില്‍ നിന്നായിരുന്നു കായ് ഹാവെര്‍ട്‌സിന്റെ ഗോള്‍. പന്ത് സ്വീകരിച്ച ഹാവെര്‍ട്‌സ് സിറ്റി ഗോള്‍കീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.

ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. മുമ്പ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012-ല്‍ ജേതാക്കളായിരുന്നു. 2008-ല്‍ തോറ്റു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടി ഹാട്രിക്ക് തികയ്ക്കാന്‍ സാധിച്ചില്ല. കിരീടം നേടിയിരുന്നെങ്കില്‍ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകന്‍ എന്ന നേട്ടം പെപ് ഗ്വാര്‍ഡിയോളക്ക് സ്വന്തമാക്കാമായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് സിറ്റിക്കായിരുന്നു. എഡേഴ്‌സന്റെ പാസ് ലഭിച്ച സ്റ്റെര്‍ലിങ്ങിന് പക്ഷേ ലക്ഷ്യം കാണാനായില്ല.

10-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍ക്ക് ബോക്‌സില്‍വെച്ച് പന്ത് ലഭിച്ചെങ്കിലും താരത്തിന് അവസരം മുതലാക്കാനായില്ല. 15-ാം മിനിറ്റലും വെര്‍ണര്‍ക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് സൈഡ് നെറ്റിലേക്ക് പോകുകയായിരുന്നു.

27-ാം മിനിറ്റില്‍ ഫില്‍ ഫോഡന് ലഭിച്ച അവസരം കൃത്യമായ ടാക്കിളിലൂടെ റൂഡിഗര്‍ തടഞ്ഞു. സിറ്റിയുടെ ഉറച്ച ഗോളവസരമായിരുന്നു അത്.

39-ാം മിനിറ്റില്‍ പരിക്കേറ്റ് തിയാഗോ സില്‍വ മടങ്ങിയത് ചെല്‍സിക്ക് ക്ഷീണമായി.

അവസാന മിനിറ്റുകളില്‍ സിറ്റി ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം ഭേദിക്കാനായില്ല.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Chelsea and Manchester City UEFA Champions League Final

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented