ഗോള്‍ വേട്ടക്കാരില്‍ മൂന്നാമനായി കെയ്ന്‍; ചെല്‍സിക്കും ടോട്ടനത്തിനും ജയം


photo:twitter/ Tottenham Hotspur

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്കും ടോട്ടനത്തിനും വിജയം. ചെല്‍സി വെസ്റ്റ് ഹാം യുണൈറ്റഡിനേയും ടോട്ടനം ഫുള്‍ഹാമിനേയുമാണ് പരാജയപ്പെടുത്തിയത്. ലീഗില്‍ ഇതുവരെ ടോട്ടനം തോല്‍വിയറിഞ്ഞിട്ടില്ല. ചെല്‍സി ലീഗിലെ മൂന്നാം ജയമാണ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡ് ലീഡ്‌സിനേയും ബേണ്‍മൗത്ത് നോട്ടിങ് ഹാം ഫോറസ്റ്റിനേയും തോല്‍പ്പിച്ചു.

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേ പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സി വിജയിച്ചുകയറിയത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആദ്യ പകുതി ഗോള്‍രഹിതമായിട്ടാണ് അവസാനിച്ചത്. 62-ാം മിനിറ്റില്‍ മൈക്കേല്‍ അന്റോണിയോ വെസ്റ്റ് ഹാമിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ നീലപ്പടയുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. പകരക്കാരായിറങ്ങിയ പ്രതിരോധതാരം ബെന്‍ ചില്‍വെല്‍ 76-ാം മിനിറ്റിലും മുന്നേറ്റതാരം കായ് ഹാവേര്‍ട്‌സ് 88-ാം മിനിറ്റിലും നീലപ്പടക്കായി ഗോള്‍ വലകുലുക്കി.

ഫുള്‍ഹാമിനെതിരേ സ്വന്തം തട്ടകത്തില്‍ മികച്ച പ്രകടനമാണ് ടോട്ടനം കാഴ്ചവെച്ചത്. 40-ാം മിനിറ്റില്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ഹൊയ്‌ബെര്‍ഗാണ് ടോട്ടനത്തിനായി ആദ്യം വലകുലുക്കിയത്. രണ്ടാം പകുതിയിലെ 75-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ സ്പര്‍സിന്റെ രണ്ടാം ഗോളും നേടി. അലക്‌സാണ്ടര്‍ മിട്രോവിക് ഫുള്‍ഹാമിന്റെ ആശ്വാസഗോള്‍ നേടി. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോള്‍നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും കെയ്‌നിനായി. 188 ഗോളുകളാണ് കെയ്‌നിനുളളത്. 208 ഗോളുകളുളള മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണിയും 260 ഗോളുകളുളള ഇംഗ്ലീഷ്താരം അലന്‍ ഷിയററുമാണ് കെയ്‌നിന് മുന്നിലുളളത്.

മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരേ ബ്രെന്റ്‌ഫോര്‍ഡ് തകര്‍പ്പന്‍ജയം സ്വന്തമാക്കി. രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബ്രെന്റ്‌ഫോര്‍ഡ് വിജയിച്ചത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍മൗത്ത് നോട്ടിങ് ഹാം ഫോറസ്റ്റിനേയും തോല്‍പ്പിച്ചു.

Content Highlights: Chelsea 2-1 West Ham spurs beat fulham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented