ലണ്ടന്‍: ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിനു പിന്നാലെ ജര്‍മന്‍ പരിശീലകന്‍ തോമസ് ടുച്ചലിന്റെ കരാര്‍ കാലാവധി നീട്ടി ക്ലബ്ബ് മാനേജ്‌മെന്റ്. 

രണ്ടു വര്‍ഷത്തേക്കാണ് ടുച്ചലിന്റെ കരാര്‍ നീട്ടിയത്. കഴിഞ്ഞ സീസണില്‍ ടുച്ചലിന്റെ കീഴില്‍ കളിച്ച 30 മത്സരങ്ങളില്‍ 19-ലും വിജയിക്കാന്‍ ചെല്‍സിക്കായിരുന്നു. അഞ്ച് തോല്‍വികള്‍ മാത്രമാണ് ക്ലബ്ബ് വഴങ്ങിയത്. 

കഴിഞ്ഞ ജനുവരിയില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് പകരക്കാരനായാണ് ടുച്ചല്‍ ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. 

ടുച്ചലിനു കീഴില്‍ ചെല്‍സി എഫ്.എ കപ്പിന്റെ ഫൈനലിലെത്തിയിരുന്നു. പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ മറികടന്ന് ചെല്‍സി കിരീടവും സ്വന്തമാക്കിയിരുന്നു.

Content Highlights: Champions League triumph Thomas Tuchel signs two years extension as Chelsea manager