ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരുടെ പോരാട്ടം; പ്രീ-ക്വാര്‍ട്ടര്‍ മത്സരക്രമമായി


photo:twitter/UEFA Champions League

ഇസ്താംബുള്‍: 2022-23 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ-ക്വാര്‍ട്ടറില്‍ കരുത്തരുടെ പോരാട്ടത്തിന് കളമൊരുങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡിന് ലിവര്‍പൂളാണ് എതിരാളികള്‍. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് മത്സരം.

ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്ക് ബയേണ്‍ മ്യൂണിക്കാണ് എതിരാളികള്‍. ആറ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും വിജയിച്ചാണ് ബയേണ്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ലെയ്പ്‌സിഗും ചെല്‍സിക്ക് ഡോര്‍ട്ട്മണ്ടുമാണ് എതിരാളികള്‍.



അതേ സമയം എസി മിലാന് ടോട്ടനവും ഇന്റര്‍ മിലാന് പോര്‍ട്ടോയുമാണ് പ്രീ-ക്വാര്‍ട്ടറിലെ എതിരാളികള്‍. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ജേതാക്കളായ ഫ്രാങ്ക്ഫര്‍ട്ടിന് നാപ്പോളിയും ബെന്‍ഫിക്കയ്ക്ക് ക്ലബ്ബ് ബ്രഗ്ഗെയുമാണ് എതിരാളികള്‍.

പ്രീ-ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരം 2023 ഫെബ്രുവരി 14-15,21-22 തീയ്യതികളിലും രണ്ടാംപാദ മത്സരം മാര്‍ച്ച് 7-8,14-15 തീയ്യതികളിലുമാണ് നടക്കുക.

Content Highlights: Champions League Round Of 16 Draw


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented