Photo: twitter.com/ChelseaFC
റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പിക്കാമെന്ന പ്രതീക്ഷയോടെ കരുത്തരായ യുവന്റസും ചെല്‍സിയും കളത്തില്‍. പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദമത്സരങ്ങളില് യുവന്റസ് വിയ്യാറയലുമായും ചെല്‍സി ലില്ലുമായും കളിക്കും. രാത്രി 1.30-നാണ് രണ്ടു മത്സരങ്ങളും.
ആദ്യപാദത്തില്‍ യുവന്റസും വിയ്യാറയലും 1-1ന് തുല്യനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാംപാദം സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്നിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ്. അല്‍വാരോ മൊറാട്ടോയുടെ ഗോളടിമികവിലാണ് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്.
യുനായ് എമെറി പരിശീലിപ്പിക്കുന്ന വിയ്യാറയല്‍ സ്പാനിഷ് ലാലിഗയില്‍ സെല്‍റ്റാവിഗോയെ കീഴടക്കിയാണ് വരുന്നത്.
ക്ലബ്ബുടമ റോമന്‍ അബ്രമോവിച്ചിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായെങ്കിലും ചെല്‍സിയുടെ കളിയെ അത് ബാധിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ടീം മികച്ച പ്രകടനം തുടരുന്നു. പരിശീലകന് തോമസ് ടുഷേലിന്റെ തന്ത്രങ്ങളും സമ്പന്നമായ താരനിരയും ടീമിനുണ്ട്.
ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബ്ബിനുമേല്‍ 2-0ത്തിന്റെ ലീഡുള്ളതിനാല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ലില്‍.
ഈ മത്സരങ്ങളോടെ പ്രീ ക്വാര്‍ട്ടര്‍ അവസാനിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിയുകയും ചെയ്യും. നിലവില്‍ ബയേണ്‍ മ്യൂണിക്ക്, ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ സിറ്റി, റയല്‍ മഡ്രിഡ്, അത്ലറ്റിക്കോ മഡ്രിഡ്, ബെന്‍ഫിക്ക എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.
Content Highlights: champions league pre quarter match chelasea juventus lille villareal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..