ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; ചെല്‍സിയും യുവന്റസും ഇന്നിറങ്ങും


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കുതിപ്പും ക്ലബ്ബ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ചെല്‍സിക്കുണ്ട്.

ടീം ചെൽസി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഇറങ്ങുന്നു. ഫ്രഞ്ച് ക്ലബ്ബ് ലില്ലാണ് എതിരാളി. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് സ്പാനിഷ് ടീം വിയ്യാറയലുമായി കൊമ്പുകോര്‍ക്കും. ആദ്യപാദത്തിലെ രണ്ടു മത്സരങ്ങളും ഇന്ന് രാത്രി 1.30-നാണ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കുതിപ്പും ക്ലബ്ബ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ചെല്‍സിക്കുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച 19 മത്സരത്തില്‍ 17-ലും ടീം തോല്‍വിയറിഞ്ഞിട്ടില്ല. പരിക്കുള്ള മേസണ്‍ മൗണ്ട്, സെസാര്‍ ആസ്പിലിക്യൂട്ട, റീസെ ജെയിംസ്, ബെന്‍ചില്‍വെല്‍ എന്നിവര്‍ ടീമിലുണ്ടാകില്ല. ഹക്കിം സിയെച്ച്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, തിമോ വെര്‍ണര്‍ എന്നിവരെയാണ് പരിശീലകന്‍ തോമസ് ടുച്ചല്‍ മുന്നേറ്റത്തിലേക്ക് പരിഗണിക്കുന്നത്. മധ്യനിരയില്‍ കൊവാസിച്ച്, ജോര്‍ജീന്യോ, എന്‍ഗോളെ കാന്റെ എന്നിവര്‍ ഇറങ്ങും. സെന്‍ട്രല്‍ ഡിഫന്‍സില്‍ തിയാഗോ സില്‍വയും അന്റോണിയോ റുഡിഗറും ഇറങ്ങും.

അവസാന മൂന്നു മത്സരങ്ങളിലും ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ലില്‍ ബൂട്ടുകെട്ടുന്നത്. ബുറാക് യില്‍മസ്-ജോനാഥന്‍ ഡേവിഡ് സഖ്യമായിരിക്കും ലില്‍ മുന്നേറ്റത്തില്‍ കളിക്കുന്നത്.

സീസണിന്റെ തുടക്കത്തില്‍ മങ്ങിയെങ്കിലും പിന്നീട് കരുത്താര്‍ജിക്കുന്ന യുവന്റസ് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. പുതുതായി ടീമിലെത്തിയ ദുസാന്‍ വ്ളാഹോവിച്ചിനെ ഏക സ്ട്രൈക്കറാക്കി 4-3-2-1 ശൈലിയിലാകും മാസിമിലിയാനോ അലെഗ്രി ടീമിനെ ഇറക്കുന്നത്. അല്‍വാരോ മൊറാട്ടയും ഫെഡറിക്കോ ബെര്‍ണാഡ്ഷിയും സ്ട്രൈക്കറുടെ തൊട്ടുപിന്നില്‍ കളിക്കും. മാനുവല്‍ ലക്കാട്ടെല്ലിയും അഡ്രിയന്‍ റാബിയോട്ടും ഡെനീസ് സെക്കരിയയും കളിക്കുന്ന മധ്യനിര ശക്തമാണ്. ജെറാര്‍ഡ് മൊറെനോ, ജിയാവാനി ലെ സെല്‍സോ എന്നിവരുടെ പരിക്ക് വിയ്യാറയലിന് തലവേദനയാണ്.

Content Highlights: champions league, pre quarter first leg matches, chelsea, juventus, uefa champions league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented