മാഞ്ചെസ്റ്റർ: ചാമ്പ്യൻസ് ലീഗിലെ സിദാന്റെ നോക്കൗട്ട് റെക്കോഡ് തകർത്ത് മാഞ്ചെസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്ത് സിറ്റി ക്വാർട്ടറിലെത്തി.

ആദ്യ പാദത്തിലും 2-1ന് ജയിച്ച് കയറിയ സിറ്റി ഇരു പാദങ്ങളിലുമായി 4-2ന്റെ ജയത്തോടെ ക്വാർട്ടറിലേക്ക്

പരിശീലകനായ ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടാതെ സിദാന് നോക്കൗണ്ട് റൗണ്ടിൽ തന്നെ മടങ്ങേണ്ടി വരുന്നത്.

ഒമ്പതാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങും 68-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യുസുമാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. 28-ാം മിനിറ്റിൽ കരീം ബെൻസേമ റയലിനായി സ്കോർ ചെയ്തു.

ക്യാപ്റ്റനും പ്രതിരോധത്തിലെ പ്രധാനിയുമായിരുന്ന സെർജിയോ റാമോസിന്റെ അഭാവത്തിൽ റയൽ പ്രതിരോധത്തെ നയിച്ച ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ പിഴവുകളാണ് റയലിന് തിരിച്ചടിയായത്. റയലിന്റെ വലയിലെത്തിയ രണ്ടു ഗോളുകളും വരാനെയുടെ പിഴവിൽ നിന്നായിരുന്നു.

Content Highlights: Champions League Manchester City outclass Real Madrid to enter quarters