ചാമ്പ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം, പി.എസ്.ജി-ബസക്‌സെഹിര്‍ മത്സരം മാറ്റിവെച്ചു


പി.എസ്.ജി താരങ്ങളും ബസക്‌സെഹിറിനൊപ്പം നിന്ന് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി

Photo: twitter.com

പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപത്തെത്തുടര്‍ന്ന് പി.എസ്.ജി- ഈസ്താംബുള്‍ ബസക്‌സെഹിര്‍ മത്സരം മാറ്റിവെച്ചു. മത്സരത്തിന്റെ അധികൃതരില്‍ ഒരാളായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌കു ബസക്‌സെഹിറിന്റെ സഹപരിശീലകനെ വംശീയമായി അധിക്ഷേപിച്ചു എന്നതിനെച്ചൊല്ലിയാണ് മത്സരത്തിനിടെ പ്രശ്‌നമുണ്ടാകുന്നത്.

മത്സരത്തിന്റെ പതിനാലാം മിനിട്ടിലാണ് സംഭവം അരങ്ങേറുന്നത്. മത്സരത്തിന്റെ നാലാം മാച്ച് ഒഫീഷ്യലായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌കു ബസക്‌സെഹിര്‍ സഹപരിശീലകനായ പിയറെ വെബോവിനെതിരെ വംശീയമായി അധിക്ഷേപിച്ചു. ഇതോടെ ടീം അംഗങ്ങള്‍ മുഴുവന്‍ വലിയ പ്രതിഷേധമുയര്‍ത്തി. പിന്നാലെ പി.എസ്.ജി താരങ്ങളും ബസക്‌സെഹിറിനൊപ്പം നിന്ന് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.

ബസക്‌സെഹിറിന്റെ മുന്നേറ്റതാരം ഡെംബ ബാ റഫറിയോട് കത്തിക്കയറുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാമറൂണ്‍ സ്വദേശിയാണ് സഹപരിശീലകനായ പിയറെ വെബോ.

പ്രശ്‌നത്തെത്തുടര്‍ന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ പൂര്‍ത്തിയാക്കാത്ത മത്സരം ഇന്ന് രാത്രി 11.25 ന് ആരംഭിക്കും.

Content Highlights: Champions League game postponed after players walk off over alleged racism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented