യുവന്റസ് താരങ്ങളുടെ ആഘോഷം | Photo: twitter|juventus
റോം: ആരാധകരുടെ ആശങ്കയ്ക്ക് വിരാമമിട്ട് യുവന്റസും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗിൽ കളിക്കും. സീരി എയിലെ അവസാന മത്സരത്തിൽ നാപോളി സമനില വഴങ്ങിയതിനൊപ്പം വൻവിജയം നേടാനായതാണ് യുവന്റസിനെ ലീഗിൽ അവസാന നാലിലെത്തിച്ചത്. വിജയത്തോടെ എസി മിലാനും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
യുവന്റസ് അഞ്ചാമതും നാപോളി നാലാമതും മിലാൻ മൂന്നാമതും എന്ന നിലയിലാണ് ലീഗിലെ അവസാന മത്സരം ആരംഭിച്ചത്. ബൊളോണയ്ക്കെതിരേ കളിച്ച യുവന്റസ് നാല് ഗോളുകൾ നേടി. ക്രിസ്റ്റിയാനോ റൊണാൾഡോ ബെഞ്ചിലിരുന്ന മത്സരത്തിൽ മൊറാട്ട ഇരട്ടഗോളുകൾ കണ്ടെത്തി. കിയേസ, റാബിയോ എന്നിവർ ഓരോ ഗോൾ വീതവും നേടി. വിജയത്തോടെ 78 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനക്കാരായി യുവന്റസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
അതേസമയം ഹെല്ലാസ് വെറോണയ്ക്കെതിരേ നാപോളി നിറം മങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യ പകുതിയിൽ ഗോൾരഹിത സമനിലക്ക് ശേഷം രണ്ടാം പകുതിയിൽ നാപോളി ലീഡെടുത്തു. 62-ാം മിനിറ്റിൽ റഹ്മാനി ലക്ഷ്യം കണ്ടു. പക്ഷേ ഏഴ് മിനിറ്റിനുള്ളിൽ ഫറയോനിയുടെ ഗോളിലൂടെ വെറോണ സമനില പിടിച്ചു. ഇതോടെ 77 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് വീണ നാപോളി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാതെ പുറത്തായി.
ശക്തരായ എതിരാളികളായ അറ്റലാന്റയെ എവേ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് എസി മിലാൻ മറികടന്നത്. കെസ്സെയുടെ ഇരട്ടഗോളുകൾ മിലാന് വിജയമൊരുക്കി. രണ്ടും പെനാൽറ്റി ഗോളുകളായിരുന്നു. വിജയത്തോടെ 79 പോയിന്റുമായി മിലാൻ രണ്ടാം സ്ഥാനത്തേക്കുയർന്ന് ചാമ്പ്യൻ ലീഗിന് ടിക്കറ്റെടുത്തു. 78 പോയിന്റോടെ അറ്റ്ലാന്റയാണ് ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാന് (91 പോയിന്റ്) നേരത്തെ തന്നെ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.
Content Highlights: Champions League Football Juventus AC Milan
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..